മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ മരണം ; പിജി വിദ്യാര്‍ഥിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ekm-shamnaattackകളമശേരി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനി ഷംന ചികിത്സയ്ക്കിടെ മരിച്ച സംഭവത്തില്‍ പിജി വിദ്യാര്‍ഥിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ഒന്നാം വര്‍ഷ പിജി മെഡിസിന്‍ വിദ്യാര്‍ഥി ഡോ. ബിനോ ജോസിന്റെ സസ്‌പെന്‍ഷനാണ്  പിന്‍വലിച്ചത്. ഇതേ സംഭവുമായി ബന്ധപ്പെട്ട് ഗവ. മെഡിക്കല്‍ കോളജിലെ മെഡിസിന്‍ വിഭാഗം മേധാവി ഡോ. ജില്‍സ് ജോര്‍ജ് സസ്‌പെന്‍ഷനിലാണ്. കടുത്ത പനിയുള്ള ഷംനയെ പരിശോധിച്ചത് ഡോ. ജില്‍സും സംഭവ ദിവസമായ ജൂലൈ 18ന് വാര്‍ഡിന്റെ ചുമതല ഉ|ായിരുന്നത് ഡോ. ബിനോയ്ക്കുമായിരുന്നു.

ചികിത്സാ പിഴവിനെ തുടര്‍ന്നാണ് കണ്ണൂര്‍ സ്വദേശിനി ഷംന മരിച്ചതെന്ന മെഡിക്കല്‍ എഡ്യൂക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. ശ്രീകുമാരിയമ്മ നടത്തിയ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്. മനുഷ്യവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പ്പിച്ചിരിക്കുകയാണ്. ഡോ. ശ്രീകുമാരിയമ്മയുടെ തുടരന്വേഷണവും നടക്കുകയാണ്. ഈ ര|് അന്വേഷണങ്ങളും നടന്നുകൊ|ിരിക്കെയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിരിക്കുന്നത്.

കണ്ണൂര്‍ ശിവപുരം സ്വദേശിയായ അബൂട്ടിയുടെ മകളാണ് മരണമടഞ്ഞ എംബിബിഎസ് വിദ്യാര്‍ഥിനി ഷംന തസ്‌നീം. പോസ്റ്റ്മാര്‍ട്ടം ചെയ്ത ഡോക്ടറെ സ്വാധീനിച്ച് അന്വേഷണം അട്ടിമറിക്കാന്‍ മെഡിക്കല്‍ ബോര്‍ഡും പോലീസും ശ്രമിച്ചതായി മുഖ്യമന്ത്രി്ക്കും മനുഷ്യവകാശ കമ്മീഷനും പിതാവ് പരാതി സമര്‍പ്പിച്ചിട്ടു|്. കുത്തിവയ്പിനെ തുടര്‍ന്ന് ഹൃദയാഘാതത്താലാണ് ഷംനയുടെ മരണമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് .

Related posts