നമ്മള്‍ രുചിയുടെ അടിമകള്‍! ഹോട്ടലുകളിലെ പഴയ എണ്ണ വാങ്ങാന്‍ സോപ്പ് കമ്പനിക്കാര്‍ വേഗം വരണം; ചൈനയിലെ കര്‍ഷകര്‍ കാറുള്ള രാജാക്കന്മാരാണെന്ന് ശ്രീനിവാസന്‍

sreenivasanതളിക്കുളം: ജൈവ കര്‍ഷകരെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല. എന്നാല്‍ ചൈനയില്‍ കര്‍ഷകര്‍ കാറുള്ള രാജാക്കന്മാരാണ്. ഹോട്ടലുകളില്‍ പഴയ എണ്ണ വാങ്ങാന്‍ സോപ്പ് കമ്പനിക്കാര്‍ വേഗം വരണമെന്ന് പ്രാര്‍ഥിച്ചില്ലെങ്കില്‍ നമുക്ക് രോഗങ്ങള്‍ വരുമെന്ന് സിനിമാനടന്‍ ശ്രീനിവാസന്‍.

ഉപയോഗിച്ച് പഴകിയ ഒരേ എണ്ണയില്‍ അഴകിയ ഇറച്ചിയും കുറച്ച് പച്ചമുളകും ഇഞ്ചിയുമൊക്കെയിട്ടാണ് നമുക്ക് കട്‌ലറ്റ് ഉണ്ടാക്കിത്തരുന്നത്. എണ്ണ വാങ്ങാന്‍ സോപ്പ് കമ്പനിക്കാര്‍ വരുന്നത് വരെ ആരോഗ്യം നശിപ്പിക്കുന്ന എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷ്യസാധനങ്ങളാണ് ഹോട്ടലുകാര്‍ നമുക്ക് ഉണ്ടാക്കിത്തരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാന്ധി ഹരിത സമൃദ്ധി തളിക്കുളം ബീച്ച് റോഡില്‍ സംഘടിപ്പിച്ച നാട്ടുപച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നല്ല ഷര്‍ട്ടും ചെരിപ്പുമെല്ലാം വാങ്ങുന്ന മലയാളി ശുദ്ധമായ ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുന്നില്ല. രുചിയുടെ അടിമകളാണ് നമ്മള്‍. ടി.എന്‍. പ്രതാപന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. ഗാന്ധി ഹരിത സമൃദ്ധിയുടെ പട്ടമായി നൂറ് വര്‍ഷം പഴക്കമുള്ള കവുങ്ങ് കൊണ്ടുണ്ടാക്കിയ കലപ്പ ശ്രീനിവാസന് സമ്മാനിച്ചു. നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വിനു, പി.ഐ. ഷൗക്കത്തലി, കെ.വി.ദാസന്‍, ഹാറൂണ്‍ റഷീദ്, കെ.ദിലീപ് കുമാര്‍, ഷൈന്‍ നാട്ടിക, ഫിറോഷ് ത്രിവേണി എന്നിവര്‍ പങ്കെടുത്തു.

Related posts