മെഴ്‌സിഡസ് കാര്‍ കമ്പനി റോബോട്ടുകള്‍ക്കു പകരം മനുഷ്യരെ നിയോഗിക്കുന്നു

benzബെര്‍ലിന്‍: ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡസ്, തങ്ങളുടെ ഫാക്ടറിയിലെ ചില നിര്‍ണായക ജോലികളില്‍നിന്ന് റോബോട്ടുകളെ ഒഴിവാക്കി മനുഷ്യരെ നിയമിക്കുന്നു.

കമ്പനി വളരുന്നതിനനുസരിച്ച് റോബോട്ടുകള്‍ മാറുന്നില്ലെന്നും മാറുന്ന ആവശ്യങ്ങള്‍ക്ക് അനുസരിച്ച് മാറാന്‍ കഴിയുന്ന മനുഷ്യരാണ് ചില ജോലികള്‍ക്കു നല്ലതെന്നും കമ്പനിയുടെ വിശദീകരണം. എന്നാല്‍ കമ്പനിയുടെ ആഢംബര കാറായ എസ് ക്ലാസ് നിര്‍മാണത്തിനു കൂടുതലായും റോബോട്ടുകളുടെ സേവനമാണ് നല്‍കുന്നതെന്നു ഉത്പാദന യൂണിറ്റ് തലവന്‍ മാര്‍ക്കുസ് ഷെയ്ഫര്‍ പറഞ്ഞു. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ലക്ഷ്വറി കാറുകളുടെ പുതിയ 30 മോഡലുകല്‍ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

റോബോട്ടുകള്‍ക്കു പകരം മനുഷ്യര്‍ വരുന്നത് സാമ്പത്തികമായും ലാഭമാണ്. അതുവഴി ഭാവി സുരക്ഷിതമാക്കാമെന്നും കമ്പനി കരുതുന്നു.

Related posts