ബാ​ൻ​ഡി​കൂ​ട്ട്! സെപ്റ്റിക് ടാങ്കുകൾ വൃത്തിയാക്കാൻ കേരളം ആസ്ഥാനമായുള്ള കമ്പനി നിർമിച്ച റോബോട്ടുകൾ…

ല​ഖ്‌​നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സെ​പ്റ്റി​ക് ടാ​ങ്കു​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ കേ​ര​ളം ആ​സ്ഥാ​ന​മാ​യു​ള്ള ക​മ്പ​നി നി​ർ​മി​ച്ച റോ​ബോ​ട്ടു​ക​ൾ റെ​ഡി.

അ​ട​ഞ്ഞു​കി​ട​ക്കു​ന്ന അ​ഴു​ക്കു​ചാ​ലു​ക​ളും മാ​ൻ​ഹോ​ളു​ക​ളും ആ​ഴ​ത്തി​ലെ​ത്തി വൃ​ത്തി​യാ​ക്കു​ന്ന സ്മാ​ർ​ട്ട് റോ​ബോ​ട്ടു​ക​ൾ ആ​ണ് ഇ​നി ഈ ​പ​ണി എ​ടു​ക്കു​ക.

പ​ദ്ധ​തി ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ്ര​യാ​ഗ്‌​രാ​ജി​ൽ നി​ന്ന് ആ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ്ര​യാ​ഗ്‌​രാ​ജ് ന​ഗ​ർ നി​ഗ​ത്തി​നും (പി.​എ​ൻ.​എ​ൻ) ജ​ല​കാ​ൽ വ​കു​പ്പി​നും മൂ​ന്ന് ബാ​ൻ​ഡി​കൂ​ട്ട് റോ​ബോ​ട്ടി​ക് സ്‌​കാ​വെ​ഞ്ച​ർ​മാ​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

അ​ഴു​ക്കു​ചാ​ലു​ക​ളു​ടെ പ​രി​പാ​ല​ന ചു​മ​ത​ല ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന ര​ണ്ട് പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ളാ​ണ് ജ​ല​കാ​ൽ വ​കു​പ്പും പി.​എ​ൻ.​എ​ന്നും.

ഹോ​ളി​ക്ക് ശേ​ഷം റോ​ബോ​ട്ടു​ക​ളു​ടെ സ​മ്പൂ​ർ​ണ സേ​വ​നം ല​ഭ്യ​മാ​ക്കും. ഏ​ത് ത​ര​ത്തി​ലു​ള്ള മ​ലി​ന​ജ​ല മാ​ൻ​ഹോ​ളു​ക​ളും വൃ​ത്തി​യാ​ക്കാ​ൻ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത റോ​ബോ​ട്ടി​ക് മെ​ഷീ​നാ​ണ് ബാ​ൻ​ഡി​കൂ​ട്ട്.

അ​ഴു​ക്കു​ചാ​ലു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ജോ​ലി ചെ​യ്യാ​ൻ 1.18 കോ​ടി രൂ​പ വി​ല​യു​ള്ള മൂ​ന്ന് ബാ​ൻ​ഡി​കൂ​ട്ട് റോ​ബോ​ട്ടു​ക​ൾ സ​ർ​ക്കാ​ർ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ജ​ല​കാ​ൽ വ​കു​പ്പ് ജ​ന​റ​ൽ മാ​നേ​ജ​ർ കു​മാ​ർ ഗൗ​ര​വ് പ​റ​ഞ്ഞു.

കേ​ര​ളം ആ​സ്ഥാ​ന​മാ​യു​ള്ള ദേ​ശീ​യ അ​വാ​ർ​ഡ് നേ​ടി​യ സ്റ്റാ​ർ​ട്ട​പ്പാ​യ ജെ​ൻ​റോ​ബോ​ട്ടി​ക്‌​സ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത​താ​ണ് ഈ ​റോ​ബോ​ട്ടു​ക​ൾ.

Related posts

Leave a Comment