യുവതാരങ്ങളെ പുകഴ്ത്തി അമിതാഭ് ബച്ചന്‍

amit150616യുവതാരങ്ങളെ എന്നും പ്രോത്സാഹിപ്പിക്കാറുള്ള നടനാണ് അമിതാഭ് ബച്ചന്‍. അവരുടെ പ്രകടനങ്ങളെ കൃത്യമായും വിലയിരുത്തുന്നയാളും. അടുത്തിടെ നല്കിയ ഒരു അഭിമുഖത്തിലും അദ്ദേഹം യുവനടന്മാരേയും നടിമാരേയും വാനോളം പുകഴ്ത്തി. രണ്‍വീര്‍ സിംഗ്, ആലിയ ഭട്ട്, കങ്കണ റണൗത്ത് എന്നിവരെയാണ് അമിതാഭ് പ്രശംസിച്ചത്. ആലിയ ഭട്ടിനും രണ്‍വീര്‍ സിംഗിനും കങ്കണയ്ക്കുമൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ താന്‍ അഭിനയിക്കുമെന്നും അമിതാഭ് പറഞ്ഞു.

സിനിമാ താരങ്ങളെ വിമര്‍ശിക്കുന്നതിനെ കുറിച്ചും അമിതാഭ് ബച്ചന് വ്യക്തമായ അഭിപ്രായമുണ്ട്.  സെലിബ്രിറ്റികള്‍ എന്തു ചെയ്യുന്നു എന്ത് ധരി്ക്കുന്നു  തുടങ്ങിയ കാര്യങ്ങളില്‍ വിമര്‍ശനം നല്ലതാണെന്നും അതിലൂടെ സ്വയം തിരിച്ചറിയാന്‍ ഓരോരുത്തര്‍ക്കും കഴിയണമെന്നും അമിതാഭ് അഭിപ്രായപ്പെട്ടു.

Related posts