യുവതിയെ പീഡിപ്പിക്കാന്‍ ഓട്ടോ ഡ്രൈവറുടെ ശ്രമം

KTM-PEEDANAMകോയമ്പത്തൂര്‍: കരുമത്താംപ്പട്ടിയില്‍ യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തു—കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ക്കെതിരെ കരുമത്താംപ്പട്ടി പോലീസ് കേസെടുത്തു. ഓട്ടോ ഡ്രൈവര്‍ ചന്ദ്രനെതിരെയാണ് കേസെടുത്തത്. ശ്യാമളപുരത്തെ യുവതിയുടെ പരാതിയിന്‍മേലാണ് കേസെടുത്തിരിക്കുന്നത്. നെയ്ത്തു സ്ഥാപനത്തിലെ ടെക്‌നീഷ്യനായ യുവതി ജോലി കഴിഞ്ഞ് വൈകുന്നേരം വീട്ടിലേക്കു പോകുന്നതിനായി ചന്ദ്രന്റെ ഓട്ടോയില്‍ കയറി.

എന്നാല്‍ വീട്ടിലേക്കുള്ള വഴിയിലേക്കു പോകാതെ വിജനമായ കാട്ടുപ്രദേശത്തുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു. അവിടെ നിന്നും രക്ഷപ്പെട്ടോടിയ യുവതി കരുമത്താംപ്പട്ടി പോലീസില്‍ പരാതി നല്‍കി. തുടിയല്ലൂര്‍ വനിതാ പോലീസ് ഡ്രൈവര്‍ ചന്ദ്രനെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Related posts