റൊണാള്‍ഡീഞ്ഞോ വിരമിക്കുന്നു

SP-RONALDINJOറിയോ ഡി ഷാനെറോ: ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം റൊണാള്‍ഡീഞ്ഞോ മൈതാനം വിടുന്നു. അടുത്ത സീസണോടെ വിരമിക്കുമെന്ന് റൊണാള്‍ഡീഞ്ഞോ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ റൊണാള്‍ഡീഞ്ഞോ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, റൊണാള്‍ഡീഞ്ഞോയുടെ വിരമിക്കല്‍ പ്രഖ്യാപനത്തോടെ അത്തരം വാര്‍ത്തകള്‍ക്ക് വിരാമമായി.

ഫുട്‌ബോളിന്റെ മനോഹാരിതയായിരുന്നു റൊണാള്‍ഡോയുടെ ഫുട്‌ബോള്‍ മൈതാനത്തെ പ്രകടനം. റൊണാള്‍ഡീഞ്ഞോ മാജിക്കിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു 2002 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഫ്രീ കിക്കിലൂടെ നേടിയ ഗോള്‍. ബ്രസീലിന്റെ മഞ്ഞക്കുപ്പായത്തില്‍ മാത്രമല്ല, ബാഴ്‌സലോണയിലും എസി മിലാനിലും പിഎസ്ജിയിലുമെല്ലാം റൊണാള്‍ഡീഞ്ഞോ തന്റെ പ്രതിഭ പുറത്തെടുത്തു. ഈ സീസണില്‍ ഇന്ത്യന്‍ ഫുട്‌സാല്‍ ലീഗിലും നമ്മള്‍ റൊണാള്‍ഡീഞ്ഞോയുടെ പ്രകടനം കണ്ടു.റൊണാള്‍ഡീഞ്ഞോ ദേശീയ ടീമിനു വേണ്ടി 84 മത്സരങ്ങളില്‍ നിന്ന് 32 ഗോളുകള്‍ നേടിയിട്ടുണ്ട്. എസിമിലാനു വേണ്ടി ഇതുവരെ 18 കളികളില്‍ നിന്ന് 7 ഗോളുകളും നേടിയിട്ടുണ്ട്.

രണ്ട് തവണ ലോകഫുട്‌ബോളര്‍, ലോകകപ്പ്, കോപ്പ അമേരിക്ക, കോണ്‍ഫെഡറേഷന്‍ കപ്പ്കിരീടങ്ങള്‍, ചാംപ്യന്‍സ് ലീഗ് അടക്കമുള്ള ക്ലബ് കിരീടങ്ങള്‍… റൊണാള്‍ഡീഞ്ഞോയുടെ പേരിനൊപ്പം ചേര്‍ക്കാനുള്ള നേട്ടങ്ങളുടെയും വിജയങ്ങളുടെയും പട്ടിക എഴുതി തീര്‍ക്കുക വളരെ പ്രയാസം.എനിക്ക് പ്രായം കൂടി. കളിക്കളത്തില്‍ മനസ് ആഗ്രഹിക്കുന്നയിടത്ത് ശരീരം എത്തുന്നില്ല. ചടുലമായ മുന്നേറ്റങ്ങള്‍ സാധിക്കുന്നില്ല. അടുത്ത സീസണോടെ വിടപറയുകയാണ്. 36 കാരനായ റൊണാള്‍ഡീഞ്ഞോയെന്ന റോണാള്‍ഡോ ഡി അസീസ് മോറിറ പറഞ്ഞു നിര്‍ത്തി.

Related posts