കാഞ്ഞിരപ്പള്ളി: പ്രകൃതിയോട് ഇണങ്ങി ജീവിക്കുകയും ലഹരി ഒഴിവാക്കുകയും വിഷരഹിത ഭക്ഷണം കഴിക്കുകയും ചെയ്താല്‍ കാന്‍സറിനെ വലിയ തോതില്‍ അകറ്റിനിറുത്താമെന്ന് അര്‍ബുദ ചികിത്സാരംഗത്തെ പ്രശസ്തനും കൊച്ചിന് കാന്‍സര്‍ സൊസൈറ്റി രക്ഷാധികാരിയുമായ ഡോ. വി.പി. ഗംഗാധരന്.
ശ്വാസകോശ കാന്‍സറിന്റെ 90 ശതമാനവും പുകയിലയുടെ ഉപയോഗം മൂലമാണ്. മറ്റു കാന്‍സറുകളില്‍നിന്നു വ്യത്യസ്തമായി ശ്വാസകോശ അര്‍ബുദം ചികിത്സിച്ചു ഭേദമാക്കുക എളുപ്പമല്ല.പുകവലിപോലെ തന്നെ അപകടകരമാണ് പുകവലിക്കാരുടെ സാമീപ്യവും.
ഓരോ വര്‍ഷവും ആറു ലക്ഷം പേര് വീതം പുകവലിക്കാരുമായുള്ള സാമീപ്യത്തിലൂടെ രോഗം ബാധിച്ചു മരണമടയുന്നു|െന്നും ഡോ. വി.പി. ഗംഗാധരന് കൂട്ടിച്ചേര്‍ത്തു. ദീപികയും സര്‍ഗക്ഷേത്രയും മേളം ഫൗ|േഷനും സംയുക്തമായി കൊച്ചിന് കാന്‍സര്‍ സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തുന്ന കാന്‍സര്‍ ബോധവത്കരണ പരിപാടിയായ കാപ്@കാമ്പസിന്റെ 125-ാം കാമ്പയിനോടനുബന്ധിച്ചു കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കാന്‍സര്‍ വന്നതിനുശേഷം ചികിത്സിക്കുന്നതിനേക്കാള്‍ മെച്ചം രോഗം വരാതെ ശ്രദ്ധിക്കുകയാണ്. ഇടയ്ക്കിടെ പരിശോധനകള്‍ക്കു വിധേയമാവുകയാണ് കാന്‍സര്‍ മുന്‍കൂട്ടി അറിയാന്‍ മാര്‍ഗം. മദ്യം, പുകവലി, പുകയില, മയക്കുമരുന്ന് എന്നിവ പൂര്‍ണമായി ഉപേക്ഷിക്കണം. ജംഗ് ഫുഡും രോഗത്തിന് കാരണമാകുന്നു. ഭക്ഷണവും വെള്ളവും ഏറ്റവും സുരക്ഷിതവും വിഷരഹിതവുമായിരിക്കണം.പ്രകൃതിയുടെ പരിപാലനവും പ്രകൃതിയോടു താതാത്മ്യപ്പെട്ട ജീവിതവും രോഗങ്ങളെ അകറ്റിനിര്‍ത്തുന്നതില്‍ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.