കോട്ടയം: നേത്രദാനത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലോക കാഴ്ചദിനമായ നാളെ ദര്‍ശന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ൈബ്ലന്‍ഡ് വോക്ക് സംഘടിപ്പിക്കും. സാംസ്കാരിക, ആരോഗ്യ, വിദ്യാഭ്യാസ, മത സംഘടനകളുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും അന്ധവിദ്യാലയങ്ങളുടെയും, ൈബ്ലന്‍ഡ് ഫെഡറേഷന്റെയും സഹകരണത്തോടെയാണ് ൈബ്ലന്‍ഡ് വോക്ക് സംഘടിപ്പിക്കുന്നത്. രാവിലെ 8.30ന് ശാസ്ത്രി റോഡിലുള്ള ദര്‍ശന സാംസ്കാരിക കേന്ദ്രത്തിന്റെ അങ്കണത്തില്‍നിന്നും ആരംഭിച്ചു തിരുനക്കര മൈതാനത്ത് എത്തി നേത്രദാന പ്രതിജ്ഞയോടെ അവസാനിക്കുന്ന പരിപാടിയില്‍ 500 പേര് പങ്കെടുക്കും.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടര്‍ സി.എ. ലത, കോട്ടയം നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ പി.ആര്. സോന, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ജാന്‍ജി ജേക്കബ്, ദര്‍ശന ഡയറക്ടര്‍ ഫാ. ജസ്റ്റിന് കാളിയാനിയില്‍, പ്രോജക്ട് വിഷന്‍ കോ ഓഡിനേറ്റര്‍ സിബു, ബേബിച്ചന് ഏര്‍ത്തയില്‍, ജേക്കബ് പണിക്കര്‍, നഗരസഭ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ പ്രസംഗിക്കും.
റവ.ഡോ. ജോര്‍ജ് കണ്ണന്താനത്തിന്റെ പ്രോജക്ട് വിഷന്‍ എന്ന നേത്രദാന കാമ്പയിന്റെ ഭാഗമായിട്ടാണ് ൈബ്ലന്‍ഡ് വോക്ക് സംഘടിപ്പിക്കുന്നത്. അന്ധര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരുകയും നേത്രദാനത്തെ പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. കേരളത്തില്‍ ഇന്നു നാലു ഐ ബാങ്കുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പല ആശുപത്രികളിലും മരണാനന്തരം കണ്ണുകള്‍ എടുക്കാനുള്ള സാഹചര്യങ്ങളുമില്ല.
എല്ലാവര്ക്കും കാഴ്ചയുണ്ടാകട്ടെ എന്നതാണ് പ്രോജക്്ട് വിഷന്റെ ദൗത്യവും ലക്ഷ്യവും. 80 ശതമാനത്തില്‍ കാഴ്ച വൈകല്യമുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസവും യുവാക്കള്‍ക്കു തൊഴില്‍പരിശീലനവും പ്രായമായവര്‍ക്കു പുനരധിവാസവും പ്രോജക്്ടില്‍ വിഭാവനം ചെയ്യുന്നുണ്ട്. പത്രസമ്മേളനത്തില്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ജാന്‍ജി ജേക്കബ്, ദര്‍ശന ഡയറക്ടര്‍ ഫാ. ജസ്റ്റിന് കാളിയാനിയില്‍, പ്രോജക്ട് വിഷന്‍ കോ ഓഡിനേറ്റര്‍ സിബു, ബേബിച്ചന് ഏര്‍ത്തയില്‍, ജേക്കബ് പണിക്കര്‍ എന്നിവര്‍ പങ്കെടുത്തു.