ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് പൂന്തുറ സന്ദർശിക്കാതിരുന്നത് പ്രതിഷേധം ഭയന്നല്ല; മറിച്ചുള്ള ആക്ഷേപങ്ങൾ തെറ്റെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് താൻ പൂന്തുറയിലെ തീരപ്രദേശങ്ങൾ സന്ദർശിക്കാതിരുന്നത് പ്രതിഷേധം ഭയന്നല്ലെന്ന് മുഖ്യമന്ത്രി നിയമസഭയെ രേഖമൂലം അറിയിച്ചു. പൂന്തുറ സന്ദർശിക്കാൻ തീരുമാനിച്ചിരുന്നില്ല. അതിനാലാണ് അവിടെ എത്താതിരുന്നത്.

മറിച്ചുള്ള ആക്ഷേപങ്ങൾ തെറ്റാണ്. ഓഖി ദുരന്ത മേഖലകൾ സന്ദർശിക്കാൻ വിഴിഞ്ഞത്ത് എത്തിയപ്പോൾ തന്‍റെ ഔദ്യോഗിക വാഹനം ആരും തടഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.എം.വിൻസന്‍റ് എംഎൽഎയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി സഭയിൽ രേഖാമൂലം മറുപടി നൽകിയത്.

Related posts