വഴിമുടക്കിയായി കോണിപ്പടി;നാട്ടുകാര്‍ നഗരസഭയില്‍ പരാതി നല്‍കി

KKD-KONIPADIവടകര: വഴിമുടക്കി കോണിപ്പടി നിര്‍മിക്കുന്നതായി പരാതി. എടോടി-പുതിയ സ്റ്റാന്റ് റോഡിലെ പുതിയ കെട്ടിടത്തില്‍ പുറത്തുനിന്നും നിര്‍മിച്ചിട്ടുള്ള കോണിപ്പടിക്കെതിരെയാണ് പരാതി. കെട്ടിടത്തിന്റെ പ്ലാനില്‍ ഇല്ലാത്ത വിധം റോഡിലേക്ക് നീണ്ടു കിടക്കുന്ന തരത്തിലാണ് ഇരുമ്പ് കോണി ഘടിപ്പിച്ചിരിക്കുന്നത്. എടോടിയില്‍ നിന്നു വലത്തോട്ടു പോകുന്ന പോക്കറ്റ് റോഡിലേക്ക് നീളുന്ന കോണി വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ബുദ്ധുമുട്ടുണ്ടാക്കുന്നതായാണ് പരാതിയുയര്‍ന്നിട്ടുള്ളത്. ഇതിനെതിരെ നാട്ടുകാര്‍ നഗരസഭയില്‍ പരാതി നല്‍കി.

Related posts