മുംബൈ: ബാന്ദ്ര ഹില്‍സ് വാഹനാപകട കേസില്‍ തന്നെ മനപൂര്‍വം കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. കാര്‍ ഓടിക്കുമ്പോള്‍ താന്‍ വെള്ളം മാത്രമാണ് കുടിച്ചിരുന്നതെന്നും സല്‍മാന്‍ സുപ്രീം കോടതിയെ അറിയിച്ചു. അപകടം നടക്കുന്നതിനു മുമ്പ് നടന്ന പാര്‍ട്ടിയില്‍ താന്‍ മദ്യപിച്ചിരുന്നില്ല. വെള്ളം മാത്രമാണ് കുടിച്ചത്. അപകടം നടന്ന ശേഷം ഡ്രൈവര്‍ പോലീസിനെ വിവരം അറിയിച്ചു. ഡ്രൈവര്‍ പോലീസില്‍ മൊഴി നല്‍കുകയും ചെയ്തതായും സല്‍മാന്‍ പറഞ്ഞു.
കേസില്‍ സല്‍മാന്‍ ഖാനെ വെറുതേവിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ കേസില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സല്‍മാന്‍ തന്റെ ഭാഗം ന്യായീകരിച്ചത്.