ചേര്‍ത്തല: അധ്യാപികമാരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ രണ്ടു വിദ്യാര്‍ഥികളെ പ്രതികളാക്കി കേസ്. വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിനു പ്രിന്‍സിപ്പലിനു നേരെ വധഭീഷണി മുഴക്കിയതിനു മറ്റൊരു കേസും എടുത്തിട്ടുണ്ട്. ചേര്‍ത്തല എന്‍എസ്എസ് കോളേജില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് ചേര്‍ത്തല പോലീസ് കേസെടുത്തത്. സംഘര്‍ഷത്തെ തുടര്‍ന്ന് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിരിക്കുകയാണ്. അധ്യാപക രക്ഷാകര്‍തൃ സമിതിയുടെ അടിയന്തര യോഗവും 26നു വിളിച്ചിട്ടുണ്ട്.
ബിഎസ്സി വിദ്യാര്‍ഥികളുടെ സര്‍വകലാശാല പ്രാക്ടിക്കല്‍ പരീക്ഷകള്‍ 29ന് ആരംഭിക്കാനിരിക്കെയാണ് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചത്. മൊബൈല്‍ഫോണ്‍ ദുരുപയോഗത്തിനെതിരെ കോളേജ് അധികാരികള്‍ കര്‍ശന നടപടി സ്വീകരിച്ചതാണ്വിദ്യാര്ത്ഥികളെ പ്രകോപിപ്പിച്ചത്. പെണ്‍കുട്ടികളുടെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തി അധിക്ഷേപകരമായി പ്രചരിപ്പിക്കുന്നുവെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് അധികാരികള്‍ പറഞ്ഞു.
കോളജിലെ അധ്യാപകന് ഡോ.കെ.പി ജയകുമാറിനെ കൈയേറ്റം ചെയ്തതിനെ തുടര്‍ന്നാണ് രണ്ടു വിദ്യാര്‍ഥികളെ ഏതാനും ദിവസം മുമ്പ് സസ്പെന്‍ഡ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണ കമ്മിഷന് എതിരായ മൊഴി കൊടുത്തുവെന്ന പേരില്‍ ഇതേ കോളജിലെ വി ദ്യാര്‍ ഥിനിയെ ഭീഷണിപ്പെടുത്തുകയും അപ മര്യാദയായി പെരു മാറുകയും ചെയ്തതിനാണു പിന്നീട് ഒരു വിദ്യാര്‍ഥിയെ ചേര്‍ത്തല പോലീസ് അറസ്റ്റ് ചെയ്തതിരുന്നു.
കോടതിയില്‍ നിന്നു ജാമ്യം നേടി പുറ ത്തിറങ്ങിയ ഈ വിദ്യാര്‍ഥി കഴിഞ്ഞ തിങ്കളാഴ്ച വീണ്ടും കോളജിലെ ത്തുകയും സഹോദരനായ വിദ്യാര്‍ഥിയുമായി ചേര്‍ന്ന് അധ്യാപികമാരെ ഭീഷ ണിപ്പെടുത്തുകയും ഓഫിസ് മുറിയിലെ കസേരകളും മേശകളും മറിച്ചിടുകയും നോട്ടിസ് ബോര്‍ഡ് തകര്‍ക്കുകയുമായിരുന്നു.
തുടര്‍ന്നു കോളേജ് വ്യാഴാഴ്ച വരെ അടച്ചു. എന്നാല്‍ ഇന്നലെ ഇവര്‍ വീണ്ടും പ്രിന്‍സിപ്പലിനു നേരെ വധഭീഷണി മുഴക്കി. തുടര്‍ന്നാണു മറ്റ് അധ്യാപകരുടെ കൂടി ആവശ്യപ്രകാരം കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിടുവാന്‍ തീരുമാനിച്ചതെന്നു പ്രിന്‍സിപ്പല്‍ ഡോ.എസ്.ജയശ്രീ പറഞ്ഞു. പ്രതികള്‍ ഒളിവിലാ ണെന്നു ചേര്‍ത്തല പോലീസ് പറഞ്ഞു.