വിമാനത്താവളം: 131 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ നടപടി തുടങ്ങി

KNR-AIRPORTമട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനു  മൂന്നാംഘട്ട സ്ഥലമെടുപ്പില്‍ ഒഴിവാക്കപ്പെട്ട 131 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുളള നടപടി സര്‍ക്കാര്‍ തുടങ്ങി. ഇതിനായി ഏറ്റെടുക്കുന്ന സ്ഥലം അളക്കുന്ന പ്രവൃത്തി കൊതേരിയില്‍ ആരംഭിച്ചു. സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നത് ഒരുമാസം കൊണ്ടു പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്നാം ഘട്ടത്തില്‍ നടപടികളിലെ കാലതാമസം മൂലം വിജ്ഞാപനം റദ്ദായതോടെയാണു 140 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതു വൈകിയത്.

സര്‍ക്കാര്‍ പുനര്‍വിഞ്ജാപനം ഇറക്കിയെങ്കിലും നടപടികള്‍ നീണ്ടതു  വലിയ പ്രതിഷേധ—ത്തിനു വഴിവച്ചിരുന്നു. ഇതിനിടെ റണ്‍വേയ്ക്കായി ഒമ്പതേക്കര്‍ സ്ഥലം നേരത്തെ ഏറ്റെടുത്തിരുന്നു.  ഒരുവര്‍ഷം മുമ്പാണു ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു 133 ഏക്കര്‍ സ്ഥലത്തിന്റെ വില നിശ്ചയിച്ചത്. എന്നാല്‍ വില നിശ്ചയിച്ചിട്ടും ഒരുവര്‍ഷത്തോളം സ്ഥലമേറ്റെടുപ്പ് നീണ്ടു.

ഈ സ്ഥലം വില്‍ക്കാനോ കൃഷിയോ മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനോ കഴിയാതെ ഭൂവുടമകള്‍ ദുരിതത്തിലായിരുന്നു. ഭൂമി ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസം പദ്ധതി പ്രദേശത്തെത്തിയ മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയിരുന്നു.

Related posts