വിവാഹവാഗ്ദാനം നല്‍കി പീഡനം; യുവാവിനെ റിമാന്‍ഡ് ചെയ്തു

peedanamകൊച്ചി: ഫേസ്ബുക്കിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ വരാപ്പുഴ പൂക്കോട് വീട്ടില്‍ ഗൗതം(21) നെ റിമാന്‍ഡ ചെയ്തു. തിരുവനന്തപുരം പട്ടം സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് ഇയാള്‍ വിവാഹ വാഗ്ദാനം നല്കി കഴിഞ്ഞ ജനുവരിയില്‍ കന്യാകുമാരിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്.   എറണാകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ കെ.ലാല്‍ജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗൗതമിനെ അറസ്റ്റുചെയ്ത്. .

Related posts