ബോളിവുഡ് സൂപ്പര്‍താരജോഡികളായ കരീന കപൂറും സെയ്ഫ് അലി ഖാനും വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ കൊച്ചിയില്‍ എത്തുമെന്നു റിപ്പോര്‍ട്ട്. നാലാം വിവാഹ വാര്‍ഷികം ഒരുമിച്ചു ചെലവഴിക്കാനാണ് കൊച്ചിയിലെ ത്തുന്നത്. 2012ലായിരുന്നു സെയ്ഫ്- കരീന വിവാഹം. ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് ദമ്പതികള്‍. ഡിസംബറോടെ കുഞ്ഞ് ജനിക്കുമെന്നാണ് കരുതുന്നത്.
ഗര്‍ഭിണിയായ ശേഷവും ഫാഷനിലും സ്റ്റൈലിലും തിളങ്ങുകയാണ് കരീന. ഗര്‍ഭിണിയാ ണെന്ന കാരണത്താല്‍ കാമറയ്ക്കു മുന്നില്‍ നിന്നും താന്‍ മാറിനില്‍ക്കില്ലെന്ന് കരീന വ്യക്തമാക്കിയിരുന്നു. ഗര്‍ഭധാരണവും പ്രസവവുമെല്ലാം ലോകത്തില്‍ സാധാരണമാണ്. അത്തരം വാര്‍ത്തകള്‍ക്ക് അമിത പ്രാധാന്യം കൊടുക്കേണ്ട ആവശ്യമില്ലെന്നാണ് കരീനയുടെ നിലപാട്.
കുഞ്ഞിനെ സെയ്ഫീന എന്ന് വിളിക്കാനാണിഷ്ടമെന്ന് കരീന വെളിപ്പെടുത്തിയിരുന്നു. സെയ്ഫിനെയും കരീനയെയും മാധ്യമങ്ങള്‍ ചേര്‍ത്തു വിളിക്കുന്നത് സെയ്ഫീന എന്നാണ്. ആദിത്യാ ചോപ്രയും ഭാര്യ റാണി മുഖര്‍ജിയും മകള്‍ക്കിട്ട പേര് ആദിറ എന്നാണ്. അതുപോലെ ഷാഹിദ് കപൂറും മിറയും അവരുടെ മകള്‍ക്ക് മിഷ എന്നും പേരിട്ടിരുന്നു. അതേ സ്റ്റൈല്‍ പിന്തുടരുകയാണ് സെയ്ഫീനയും.