വീട്ടമ്മയുടെ മാല ബൈക്കിലെത്തിയ രണ്ടംഗ സംഘം കവര്‍ന്നു

KTM-bikemalapariആലപ്പുഴ: ജോലി കഴിഞ്ഞ് സ്കൂട്ടിയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മയുടെ മാല പിന്നാലെ ബൈക്കിലെത്തിയ രണ്ടംഗ സംഘം കവര്‍ന്നു.ആലപ്പുഴ നഗരസഭ തുമ്പോളി പള്ളിക്കത്തൈയ്യില്‍ ഹെലന്റെ മാലയാണ് കവര്‍ന്നത്. ഇന്നലെ രാത്രി8.20ഓടെ കൊമ്മാടി ജംഗ്ഷനു സമീപം ബൈപാസിലായിരുന്നു സംഭവം.സ്കൂട്ടിയില്‍ സഞ്ചരിച്ചിരുന്ന ഹെലന്റെ പിന്നാലെയെത്തിയ സംഘം വാഹനത്തെ മറികടക്കുന്നു എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ബൈക്ക് സ്കൂട്ടിയോട് ചേര്‍ക്കുകയും മാല പറിക്കുകയൂമായിരുന്നു.ഇതെതുടര്‍ന്ന് വീട്ടമ്മ വാഹനവുമായി റോഡില്‍ വീണു.

ശബ്ദം കേട്ടെത്തിയ സമീപവാസികള്‍ അപകടമാണെന്നാണ് ആദ്യം ധരിച്ചത്.ഹെലന്‍ പറയുമ്പോഴാണ് മോഷണമാണെന്ന് മനസിലായത്.ഏകദേശം 28നും30നുംമധ്യേ പ്രായമുള്ളവരാണ് കവര്‍ച്ച നടത്തിയത്.സംഭവം സംബന്ധിച്ച് വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ നോര്‍ത്ത് പോലീസ് വീട്ടമ്മയെ ആശുപത്രിയിലെത്തിച്ചു ചികിത്സ ലഭ്യമാക്കി.അപകടത്തില്‍ മുറിവേറ്റ വീട്ടമ്മയുടെ കാലിന് തുന്നലുണ്ട്.

Related posts