ആമ്പല്ലൂര്‍: പട്ടാപ്പകല്‍ വയോധികയെ ആക്ര മിച്ചശേഷം കെട്ടിയിട്ട് സ്വര്‍ണവളകള്‍ കവര്‍ന്നയാളെ പോലീസ് പിടികൂടി. എറണാകുളം കുമ്പളങ്ങി സ്വദേശി വര്ഗീസിനെയാണ്് (42) തമിഴ്നാട്ടിലെ ഹൊഗനക്കലില്‍ നിന്നും ഇന്നലെ രാത്രിയോടെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.ജൂലൈ 25ന്് വെണ്ടോര്‍ നേതാജി നഗറില്‍ കല്ലൂക്കാരന് കൊച്ചുവറീത് ഭാര്യ മറിയം (78) ത്തെ ആക്രമിച്ച് വര്‍ഗീസ് വളകള്‍ കവര്‍ന്നത്. ഇവരുടെ കൈയില്‍ കിടന്നിരുന്ന ഒരു പവന് വീതം തൂക്കമുള്ള രണ്ട് സ്വര്‍ണവളകളാണ് വര്‍ഗീസ് മോഷ്ടിച്ചത്. മറിയത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സമീപത്തെ വീട്ടില്‍ വാടകക്ക് താമസിക്കുന്ന ടൈല്‍സ് പണിക്കാരനായ യുവാവിന് വേണ്ടി പുതുക്കാട് പോലിസ് അന്വേഷണം ആരംഭിച്ചിരുന്നു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ബന്ധുവിന്റെ പറമ്പില്‍ നില്‍ക്കുകയായിരുന്ന മറിയത്തിന്റെ അരികിലെത്തിയ യുവാവ് കുറച്ചു നേരം സംസാരിച്ചു നിന്നതിനുശേഷം ആക്രമിക്കുകയായിരുന്നു. മറിയത്തിന്റെ രണ്ട് കൈകളും പുറകിലാക്കി തോര്‍ത്ത്മുണ്ട് കൊണ്ട് കെട്ടിയശേഷം മുഖത്ത് കീടശല്യം ഒഴിവാക്കുന്ന മരുന്ന് സ്പ്രേ ചെയ്തെ ന്നും പറയുന്നു. പിന്നീട് ഇടതു കൈയില്‍ കിടന്നിരുന്ന രണ്ട് വളകള്‍ ഊരിയെടുത്തശേഷം മറിയത്തെ തള്ളിയിടുകയായിരുന്നു.ഒച്ചവെക്കാതിരിക്കാന്‍ യുവാവ് മറിയത്തിന്റെ വായ പൊത്തിപിടിച്ചിരുന്നു.
സംഭവത്തിനുശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടുവെന്ന് മറിയം പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. മോഷണത്തിന് പതിനഞ്ച് ദിവസം മുമ്പാണ് പ്രതിയെന്ന് സംശയിക്കുന്ന യുവാവ് നേതാജിനഗറില്‍ വാടകക്ക് താമസിക്കാന്‍ എത്തിയത്. ചാലക്കുടി ഡിവൈഎസ്പി ടി. വാഹിദിന്റെ നിര്‍ദേശപ്രകാരം പുതുക്കാട് സിഐ എസ്.പി. സുധീരന്റെ നേതൃത്വത്തില്‍ പുതുക്കാട് എസ്ഐ വി.സജീഷ്കുമാര്‍, അഡീഷ്ണല്‍ എസ്ഐ യു.എസ്. സന്തോഷ്, സിപിഒമാരായ യു.എം. സുനില്‍കുമാര്‍, ഉണ്ണികൃഷ്ണന്, പ്രസാദ്, അജി, സജീവ്, വിജോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ് പ്രതിയെ പിടികൂടിയത്. വര്‍ഗീസ് നിരവധി മോഷണം, തട്ടിപ്പു കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. വര്‍ഗീസ് മോഷ്ടിച്ച സ്വര്‍ണവളകള്‍ കൊയമ്പത്തൂരിലെ കടകളില്‍ നിന്നും പോലീസ് കണ്ടെടുത്തുത്തു.