വെള്ളായണിയില്‍ ചെമ്പക മുത്തശ്ശി കടപുഴകി

TVM-CHEMBAKOMനേമം:വെള്ളായണി ദേവീക്ഷേത്രത്തിലെ  നൂറിലേറെ പഴക്കമുള്ള  ചെമ്പകമരം മഴയത്ത്  കടപുഴകി .  ശനിയാഴ്ച രാത്രി ദീപാരാധനയ്ക്കു ശേഷമാണ്  ഈ ചെമ്പക  മുത്തശ്ശി മരം വീണത്. മരം വീഴുന്നത് കണ്ട്  ഭക്തജനങ്ങള്‍  ഒഴിഞ്ഞുമാറി. ഇന്നലെ  മരത്തിന്റെ  കൊമ്പുകള്‍  മുറിച്ചുമാറ്റി. കടപുഴകിയ  ചെമ്പകമരത്തില്‍ നിന്നു തന്നെ  കമ്പെടുത്ത് വീണ്ടും നടുവാനാണ്   തീരുമാനം. മുന്‍ തലമുറയിലെ ഭക്തജനങ്ങളുടെ മനസിലിന്നും ചെമ്പകമരത്തിന്റെ പ്രൗഢി നിലനില്‍ക്കുന്നു.

Related posts