കുവൈത്ത്: മലയാളി വിദ്യാര്ഥിള്ക്കായി തനിമ ഒരുക്കുന്ന പന്ത്രണ്ടാമത് ത്രിദിന വ്യക്തിത്വ വികാസ നേതൃപരിശീലന ശില്പശാല വേനല്‍ത്തനിമ 2016 മാര്‍ച്ച് 31, ഏപ്രില്‍ ഒന്ന്, രണ്ട് (വ്യാഴം, വെള്ളി, ശനി) തീയതികളില്‍ കബദിലെ തനിമ സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സിംഫണി ഓഫ് സെന്‍സസ് എന്ന തീം ആസ്പദമാക്കിയായിരിക്കും ക്യാമ്പ്.
വിവിധ മേഖലകളിലെ പ്രശസ്തരും പ്രഗത്ഭരുമായ പരിശീലകര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പരിശീലന സെഷനുകള്‍ നടക്കും. രാവിലെ 7.30 മുതല്‍ വൈകുന്നേരം ആറു വരെ നടക്കുന്ന ക്യാമ്പില്‍ സബ്ജൂണിയര്‍ (നാലു മുതല്‍ അഞ്ചു വരെ ക്ലാസുകള്‍) ജൂണിയര്‍ (ആറു മുതല്‍ എട്ടു വരെ ക്ലാസുകള്‍), സീനിയര്‍ (ഒമ്പതു മുതല്‍ 12 വരെ ക്ലാസുകള്‍) വിഭാഗത്തിലായി ആദ്യ രജിസ്റ്റര്‍ ചെയ്യുന്ന 40 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം.
വിവരങ്ങള്‍ക്ക്: ജേക്കബ് വര്‍ഗീസ് 99865499, ഉഷ ദിലീപ് 99017957, അലക്സ് വര്‍ഗീസ് 96004319.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍