മ​ദ്യ​ല​ഹ​രി​യി​ൽ പി​താ​വ് റോ​ഡി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ കുഞ്ഞ് സുഖം പ്രാപിച്ചുവരുന്നു; ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതർ

കോട്ടയം: മ​ദ്യ​ല​ഹ​രി​യി​ൽ പി​താ​വ് റോ​ഡി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ ഒ​ന്ന​ര വ​യ​സു​കാ​ര​ൻ സു​ഖം പ്രാ​പി​ച്ചു വ​രു​ന്നു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള കു​ട്ടി​യു​ടെ സി​ടി സ്കാ​ൻ എ​ടു​ക്കാ​നാ​യി ഇ​ന്നു രാ​വി​ലെ ഡോ​ക്ട​ർ കു​റി​ച്ചു ന​ല്കി.

ത​ല​യ്ക്കേ​റ്റ മു​റി​വ് ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളെ ത​ക​രാ​റി​ലാ​ക്കി​യി​ട്ടു​ണ്ടോ എ​ന്നു പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​ണ് സി​ടി സ്കാ​ൻ ചെ​യ്യു​ന്ന​ത്. കു​ട്ടി​യു​ടെ ഇ​ട​തു കൈ ​ഒ​ടി​ഞ്ഞു. മ​റ്റു കു​ഴ​പ്പ​ങ്ങ​ൾ ഒ​ന്നു​മി​ല്ല. കു​ട്ടി​യു​ടെ അ​മ്മ​യാ​ണ് ഒ​പ്പ​മു​ള്ള​ത്. ആ​ദി​വാ​സി കു​ട്ടി എ​ന്ന നി​ല​യി​ൽ ഏ​റെ പ​രി​ഗ​ണ​ന ന​ല്കി​യാ​ണ് ചി​കി​ത്സി​ക്കു​ന്ന​തെ​ന്ന് ഐ​സി​എ​ച്ച് ആ​ർ​എം​ഒ ഡോ.​കെ.​പി.​ജ​യ​പ്ര​കാ​ശ് പ​റ​യു​ന്ന​ത്.

കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി തീ​ർ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ് കു​ട്ടി ഇ​പ്പോ​ഴും ക​ഴി​യു​ന്ന​ത്. എ​ടു​ത്തെ​റി​ഞ്ഞ​തു മൂ​ല​മു​ണ്ടാ​യ വീ​ഴ്ച​യി​ലാ​ണ് ത​ല​യ്ക്കു​ള്ളി​ൽ മു​റി​വും ഇ​ട​ത് കൈ ​ഒ​ടി​യു​ക​യും ചെ​യ്ത​ത്. പോ​ഷ​കാ​ഹാ​ര​ക്കു​റ​വു​ള്ള കു​ട്ടി​യെ​ന്ന നി​ല​യി​ലും പ്ര​ത്യേ​ക​ശ്ര​ദ്ധ ന​ൽ​കു​ന്നു​ണ്ടെ​ന്നും ആ​ശ​ങ്ക വേ​ണ്ടെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു

. കു​ട്ടി​യു​ടെ പി​താ​വ് വി​നോ​ദ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സു​ഖം പ്രാ​പി​ച്ചു വ​രു​ന്നു. വി​ഷം ക​ഴി​ച്ച നി​ല​യി​ലാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് വി​നോ​ദ്.

Related posts