വൈദ്യുതി ഒളിച്ചുകളിയില്‍ ജനം വലയുന്നു

ktm-currentവടകര: ടൗണിലും പരിസരത്തും വൈദ്യുതി മുടക്കം പതിവാകുന്നു. കാലവര്‍ഷമായതോടെ വൈദ്യുതിയുടെ ഒളിച്ചുകളി മൂര്‍ഛിച്ചിരി ക്കുകയാണ്. മിനുട്ടുകള്‍ ഇടവിട്ട് വൈദ്യുതി വന്നുംപോയും കൊണ്ടിരിക്കുന്നു. ചിലപ്പോള്‍ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നുണ്ട്. വലിയ പ്രയാസമാണ് ഇത് മൂലം ജനങ്ങള്‍ക്കുണ്ടാകുന്നത്. വൈദ്യുതി ആശ്രയിച്ചു ജോലി ചെയ്യുന്നവര്‍ കുഴഞ്ഞുപോകുന്ന സ്ഥിതി. വര്‍ക്ക്‌ഷോപ്പുകള്‍, ഫ്‌ളോര്‍മില്ലുകള്‍, മരമില്ലുകള്‍, ഫോട്ടോസ്റ്റാറ്റ് കടകള്‍, സര്‍വീസ് സ്‌റ്റേഷനുകള്‍ എന്നിവയെ വൈദ്യുതിയുടെ ഒളിച്ചുകളി കഷ്ടത്തിലാക്കുന്നു.

റിപ്പയര്‍ ജോലികള്‍ മൂലമാണ് വൈദ്യുതി മുടങ്ങുന്നതെന്നാണ് കെഎസ്ഇബി അധികൃതരുടെ വിശദീകരണം. ഒരോ ഭാഗങ്ങളിലെയും ലൈന്‍ ഓഫ് ചെയ്ത് റിപ്പയറിംഗിന് ശേഷം ഓണ്‍ ചെയ്യുകയാണ് രീതി. ലൈനുകളില്‍ മരക്കൊമ്പോ മറ്റോ വീണാല്‍ വൈദ്യുതി പ്രവാഹം നിലക്കുന്ന രീതിയിലാണ് വൈദ്യുതി പ്രസരണമെന്നതിനാല്‍ ചെറിയ കമ്പുകള്‍ മതി ലൈന്‍ ഓഫാകാന്‍. മഴക്കു മുമ്പെ അധികൃതര്‍ മുന്‍കൈയെടുത്ത് ലൈനുകള്‍ക്ക് മുകളിലെ ശിഖരങ്ങള്‍ വെട്ടി മാറ്റാറുണ്ടെങ്കിലും പൂര്‍ണമായും നീക്കം ചെയ്യാന്‍ കഴിയാറില്ല.

വൈദ്യുതിയുടെ ഈ ഒളിച്ചുകളി ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കൊപ്പം വിവിധ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. വെളിച്ചക്കുറവിനു പുറമെ കംപ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പി ക്കാനും മറ്റും പ്രയാസമുണ്ടാകുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ മിക്കവയും കംപ്യൂട്ടര്‍വത്കരി ച്ചതിനാല്‍ വൈദ്യുതി മണിക്കൂറുകളോളം മുടങ്ങുന്നത് ഓഫീസ് പ്രവര്‍ത്തനം  താറുമാറാക്കുന്നു. വര്‍ഷ കാലത്ത് വൈദ്യുതി മുടക്കം എല്ലാ പ്രദേശങ്ങളിലുമുണ്ടാ കാറുണ്ടെങ്കിലും വടകരയില്‍ ഇത് താരതമ്യേന കൂടുതലാണെന്ന് വ്യാപകമായ പരാതിയുണ്ട്.

Related posts