വൈപ്പിന്‍ മണ്ഡലത്തില്‍ എസ്. ശര്‍മ്മ വീണ്ടും മത്സരിച്ചേക്കും; യുഡിഎഫില്‍ ആരെന്ന് ഇനിയും പ്രവചിക്കാനായില്ല

kkd-ssharmaവൈപ്പിന്‍: വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ എസ്. ശര്‍മ്മ ഇടത് സ്ഥാനാര്‍ഥിയായി വീണ്ടും മത്സരിച്ചേക്കും.   സ്ഥാ}ാര്‍ഥിത്വം മുന്നില്‍ക്കണ്ട് ഓരോ മേഖലയിലും  എംഎല്‍എയുടെ പതിവില്‍ കവിഞ്ഞ സാന്നിധ്യം ഇക്കഴിഞ്ഞ ദിനങ്ങള്‍ മുതല്‍ മണ്ഡലത്തിലുള്ളത് ഇതിനുള്ള സൂചനകളായാണ് രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തുന്നത്. അതേ സമയം മണ്ഡലത്തിലെ  ഐക്യമുന്നണി സ്ഥാനാര്‍ഥികളുടെ  സാധ്യതാ പട്ടികയില്‍ കെ.പി.സി.സി. സെക്രട്ടറി അഡ്വ. എം. വി. പോള്‍, കെപിസിസി നിര്‍വാഹക സമിതിയംഗം കെ.ആര്‍. സുഭാഷ്, ഐഎന്‍എടി യുസി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ. പി.ഹരിദാസ്, എന്നിവരുടെ പേരുള്ളതായാണ് സൂച}.

ഇതില്‍ കെ.ആര്‍. സുഭാഷ് തെരഞ്ഞെടുപ്പ് മുന്‍കൂട്ടികണ്ടുള്ള മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞതായാണ് സൂച}. മണ്ഡലത്തില്‍ കാര്യമായ സ്വാധീനമില്ലാത്ത കെ.പി. ഹരിദാസി}് ഐഎന്‍ടിയുസിയുടെ പിന്തുണയുണ്ട്. എ ഗ്രൂപ്പില്‍പ്പെട്ട അഡ്വ. എം.വി. പോളിന്റെ പേര് കഴിഞ്ഞ തവണയും പരിഗണനയിലുണ്ടായിരുന്നതാണ്. അതേ സമയം ജില്ലയില്‍ ഈഴവ സമുദായത്തിനുള്ള  രണ്ടു സീറ്റുകള്‍ ഒന്ന് തൃപ്പൂണിത്തുറയും മറ്റൊന്ന് വൈപ്പിനുമാണെന്നാണ് ഐ ഗ്രൂപ്പുകാര്‍ പറയുന്നത്. അങ്ങിനെ വന്നാല്‍ ഇവിടെ മറ്റൊരു പുതുമുഖമായിരിക്കും രംഗത്തിറങ്ങുകയെന്നും ഐ ഗ്രൂപ്പ് ആളെ പറയാതെ ചില സൂചനകള്‍ തരുന്നുണ്ട്.

Related posts