ശക്തികുളങ്ങര ഹാര്‍ബറില്‍ മത്സ്യതൊഴിലാളി ദൂരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍; വര്‍ക്കല സ്വദേശിയെ ചോദ്യം ചെയ്യുന്നു

CRIMEചവറ: ശക്തികുളങ്ങര ഫിഷിംഗ് ഹാര്‍ബറില്‍ മത്സ്യതൊഴിലാളിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കാണപ്പെട്ടു. ഇടപ്പള്ളിക്കോട്ട സ്വദേശിയായ ബാബു എന്നുവിളിക്കുന്ന വേലായുധന്‍ (40) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് വര്‍ക്കല സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ മദ്യലഹരിയിലായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചില്ല.

വേലായുധന്റെ തലയുടെ വശത്ത് മുറിവേറ്റപാടുകളുണ്ട്. ഇരുവരും ഒരുമിച്ചിരുന്നാണ് മദ്യപിക്കാറുള്ളതെന്നാണ് പോലീസിന് ലഭിച്ചവിവരം. ബോട്ടുകളില്‍നിന്ന് മത്സ്യങ്ങള്‍ ഇറക്കുകയും വെള്ളംകോരിമാറ്റുകയും ചെയ്യുന്ന ജോലികളാണ് ഇരുവരും ചെയ്തുവന്നിരുന്നത്. തന്നെ കുപ്പിക്ക് വേലായുധന്‍ അടിച്ചതായി പിടിയിലായ യുവാവ് പോലീസിനോട് പറഞ്ഞതായാണ് അറിവ്. ഇയാളുടെ തിരിച്ചുള്ള ആക്രമണത്തിലാണോ വേലായുധന്‍ മരിച്ചതെന്നും അന്വേഷിക്കുന്നുണ്ട്. മൃതദേഹം ജില്ലാആശുപത്രി മോര്‍ച്ചറിയില്‍ .കൊല്ലം വെസ്റ്റ് സിഐ ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസെത്തിയാണ് മൃതദേഹം ജില്ലാആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്.

Related posts