പണം മോഹിച്ച് ഇനി ശരീര പ്രദര്‍ശനത്തിനില്ലെന്ന കടുത്ത നിലപാടിലാണ് നടി ഹന്‍സിക. പണം മോഹിച്ച് ഏത് വേഷവും സ്വീകരിച്ചിരുന്ന കാലമാണ് കഴിഞ്ഞു പോയത് എന്നാല്‍ ഇനി മുതല്‍ ഒരു മാറ്റം ആവശ്യമാണെന്നും നടി പറഞ്ഞു. തമിഴിലെ മുന്‍നിര നായകന്മാര്‍ക്കൊപ്പം മികച്ച വേഷങ്ങള്‍ ചെയ്യാനാണ് താന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. അത്തരം വേഷങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ്. പോക്കിരിരാജയില്‍ ജീവയ്‌ക്കൊപ്പം കിട്ടിയത് ഒരു നല്ല വേഷമായിരുന്നുവെന്നും ഹന്‍സിക പറഞ്ഞു. ചിമ്പുവിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ കൂട്ടാക്കിയില്ലായെന്ന വാര്‍ത്ത് തെറ്റാണെന്നും തന്നെ ചിത്രത്തിലേക്ക്് ക്ഷണിച്ചിട്ടില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.
ശരീര പ്രദര്‍ശനമില്ല; നിലപാട് കടുപ്പിച്ച് ഹന്‍സിക
