ന​മ്മു​ടെ ന​ഗ​രം ഹ​രി​ത ന​ഗ​രം..! നഗരം പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്‍റെ ഭാഗമായി ഫാ​റൂ​ഖ് ന​ഗ​ർ വാ​ർ​ഡി​ൽ കൗ​ണ്‍​സി​ല​റു​ടെ വ​ക സൗ​ജ​ന്യ തു​ണി​സ​ഞ്ചി​ക​ള്‍ വിതരണം ചെയ്തു

plastic-bag-lത​ളി​പ്പ​റ​മ്പ: ത​ളി​പ്പ​റ​മ്പ ന​ഗ​ര​സ​ഭ​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ര​ഹി​ത കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി   ഫാ​റൂ​ഖ്‌​ന​ഗ​ര്‍ വാ​ര്‍​ഡി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും കൗ​ണ്‍​സി​ല​റു​ടെ വ​ക തു​ണി​സ​ഞ്ചി​ക​ള്‍.    ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ​യി​ലെ ഫാ​റൂ​ഖ്‌​ന​ഗ​ര്‍ വാ​ര്‍​ഡി​ല്‍ മാ​ത്ര​മാ​യി വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ കെ.​മു​ഹ​മ്മ​ദ്ബ​ഷീ​ര്‍ ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന കൗ​ണ്‍​സി​ല​ര്‍​വി​ഷ​ന്‍-20-20  ഭാ​ഗ​മാ​യി​ട്ടാ​ണ് തു​ണി​സ​ഞ്ചി​ക​ള്‍ സൗ​ജ​ന്യ​മാ​യി എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന​ത്.

ന​മ്മു​ടെ ന​ഗ​രം, ഹ​രി​ത ന​ഗ​രം എ​ന്ന ന​ഗ​ര​സ​ഭ​യു​ടെ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു മാ​ലി​ന്യ​ര​ഹി​ത ഫ​റൂ​ഖ് ന​ഗ​ര്‍ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ന്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ അ​ള്ളാം​കു​ളം മ​ഹ​മ്മൂ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം പൂ​ര്‍​ണ​മാ​യും ഇ​ല്ലാ​താ​ക്കു​ന്ന​തി​നു വേ​ണ്ടി വാ​ര്‍​ഡി​ലെ മു​ഴു​വ​ന്‍ വീ​ടു​ക​ളി​ലേ​ക്കും ന​ല്‍​കാ​നു​ള്ള ‘തു​ണി സ​ഞ്ചി​യു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​ന​വും ചെ​യ​ര്‍​മാ​ന്‍ നി​ര്‍​വ​ഹി​ച്ചു. ബോ​ധ​വ​ത്ക​ര​ണ​ക്ലാ​സി​നു കെ.​സു​രേ​ന്ദ്ര​ന്‍ അ​ടു​ത്തി​ല നേ​തൃ​ത്വം ന​ല്‍​കി.

ഡ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ കെ.​വി.​അ​ബ്ദു​ള്‍ റ​ഷീ​ദ്, കെ.​എ​സ്.​റി​യാ​സ്, എ.​പി.​ഖാ​ദ​ര്‍, ബ​ദ​രി​യ ബ​ഷീ​ര്‍, എ.​പി.​ഉ​മ്മ​ര്‍, കെ.​ല​ക്ഷ്മ​ണ​ന്‍, എ.​പി.​അ​ബു, കെ.​വി.​സി​റാ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക​ഴി​ഞ്ഞ വ​ര്‍​ഷം മു​ത​ല്‍ രൂ​പം ന​ല്‍​കി ന​ട​പ്പി​ലാ​ക്കി വ​രു​ന്ന കൗ​ണ്‍​സി​ല​ര്‍ വി​ഷ​ന്‍റെ ഭാ​ഗ​മാ​യു​ള്ള ‘സ​ലൂ​ട്ട് ദ ​വി​ന്നേ​ഴ്‌​സ്’ ഇ​ത്ത​വ​ണ ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന​തോ​ടെ വാ​ര്‍​ഡി​ല്‍ പ​ശ്ചാ​ത്ത​ല വി​ക​സ​ന​ത്തോ​ടൊ​പ്പം, സ​മ​ഗ്ര​മാ​യ വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​യും ഉ​റ​പ്പ് വ​രു​ത്തു​ക എ​ന്ന ല​ക്ഷ്യം കൂ​ടി നേ​ടി​യെ​ടു​ക്കു​മെ​ന്ന് കൗ​ണ്‍​സി​ല​ര്‍ പ​റ​ഞ്ഞു.

Related posts