ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പുതിയ നിക്ഷേപ പങ്കാളികള്‍ക്കൊപ്പം സെല്‍ഫിയെടുത്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ടീമിന്റെ പുതിയ സഹ ഉടമകളായ ചിരഞ്ജീവി, നാഗാര്‍ജുന, അല്ലു അരവിന്ദ് എന്നിവര്‍ക്കൊപ്പം നിന്നെടുത്ത സെല്‍ഫി സച്ചിന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. പത്‌നി അഞ്ജലിയും സച്ചിനൊപ്പമെത്തിയിരുന്നു.
രാവിലെ കേരളത്തിലെത്തിയ സച്ചിന്‍ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്താണ് ടീമിന്റെ പുതിയ നിക്ഷേപ പങ്കാളികളെ പരിചയപ്പെടുത്തിയത്. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെയും സച്ചിന്‍ സന്ദര്‍ശിച്ചിരുന്നു.