ചെറിയപ്രായത്തില്‍ തന്നെ വെള്ളിത്തിരയില്‍ തിളങ്ങിയ താരം സനുഷയ്ക്കു സര്‍ക്കാര്‍ ജോലി കിട്ടാന്‍ മോഹം. സിനിമയില്‍ എത്തുന്ന നടിമാര്‍ വിവാഹത്തോടെ ഈ രംഗം വിടുന്നതും ചിലരൊക്കെ തിരിച്ചുവരുന്നതും സ്ഥിരം കാഴ്ചയാണ്. ഒട്ടുമിക്ക താരങ്ങളും വിവാഹശേഷം സിനിമാജീവിതം മതിയാക്കുകയാണ് പതിവ്. പറഞ്ഞുവരുന്നത് സനുഷയുടെ വലിയൊരു ആഗ്രഹത്തെക്കുറിച്ചാണ്. സിനിമയേക്കാള്‍ വലിയൊരു ആഗ്രഹം സനുഷയ്ക്കുണ്ട്. സിനിമ ഒരു പാഷനാണെങ്കില്‍ കരിയറില്‍ സര്‍ക്കാര്‍ ജോലി സമ്പാദിക്കണം എന്നാണ് ഈ യുവനടിയുടെ ആഗ്രഹം.
കുടുംബിനിയെന്ന വലിയ റോളിലേക്ക് എത്തുമ്പോള്‍ സ്വന്തം നിലനില്പിനായി സര്‍ക്കാര്‍ ജോലി സമ്പാദിക്കാനുള്ള ഒരുക്കത്തിലാണ് താരം. ഇത് വെറും ആഗ്രഹം മാത്രമല്ല, ഒപ്പം പ്രയത്നവും ഉണ്ട്. പോസ്റ്റ് ഗ്രാജ്വേഷന് വിദ്യാര്‍ഥിനിയാണ് ഇപ്പോള്‍ സനുഷ. അഭിനയവും പഠനവും ഒപ്പം മത്സരപ്പരീക്ഷകളില്‍ വിജയിക്കാനുള്ള പഠനവും കൂടെ നടത്തുന്നുണ്ട്. ഒരു മാധ്യമത്തിന് നല്‍കിയഅഭിമുഖത്തിലാണ് തന്റെ ലക്ഷ്യത്തെക്കുറിച്ച് സനുഷ പറഞ്ഞത്.