സര്‍ക്കാരിനു ഉപദേശം നല്‍കുന്നതില്‍ തീരുമാനം പിന്നീട്; ഗീത ഗോപിനാഥ്

TCR-GEETHAGOPINATHതിരുവനന്തപുരം: സര്‍ക്കാരിനു ഉപദേശം നല്‍കുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ്. ഇന്നു മുഖ്യമന്ത്രി പിണറായി വിജയനുമായും മറ്റു മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തുമെന്നും മറ്റു കാര്യങ്ങള്‍ അതിനു ശേഷം തീരുമാനിക്കുമെന്നും അവര്‍ വ്യക്തമാക്കി. തലസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിക്കപ്പെട്ട ശേഷം ആദ്യമായാണ് ഗീത ഗോപിനാഥ് കേരളത്തിലെത്തുന്നത്. ഹാര്‍വഡ് സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്ര വിഭാഗം മേധാവിയായ ഗീതഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിക്കുന്നതിനെതിരെ പലകോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.

Related posts