സായി പല്ലവി കാണിച്ചത് മണ്ടത്തരമാകുമോ?

Saipallavi150716തമിഴ് സൂപ്പര്‍താരം തല അജിത്തിന്റെ പുതിയ ചിത്രത്തില്‍ നായികയാകാനുള്ള അവസരം സായി പല്ലവി കളഞ്ഞുകുളിച്ചു. അജിത്തിന്റെ പുതിയ ചിത്രമായ തല 57ല്‍ നായികയായി അഭിനയിക്കാനുള്ള അവസരമാണ് സായിക്കു ലഭിച്ചത്. പക്ഷേ ഓഫര്‍ സ്വീകരിക്കാനാവില്ലായെന്ന നിലപാടാണ് സായി സ്വീകരിച്ചത്. ഡേറ്റ് പ്രശ്‌നമാണത്രേ സായിയെക്കൊണ്ട് ഇങ്ങനെയൊരു തീരുമാനമെടുപ്പിച്ചത്. ശേഖര്‍ കമ്മൂലയുടെ പുതിയ തെലുങ്കു ചിത്രത്തിന്റെ തിരക്കിലാണ് സായി ഇപ്പോള്‍. ഈ ചിത്രത്തിന്റെ തിരക്കിലായതിനാല്‍ മനസില്ലാ മനസോടെ സായി അജിത്ത് ചിത്രം ഒഴിവാക്കുകയായിരുന്നുവത്രേ. അനുഷ്ക ഷെട്ടി ചിത്രത്തില്‍ നായികയാകുമെന്ന് നേരത്തെ പറഞ്ഞുകേട്ടിരുന്നു.

എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം കാജല്‍ അഗര്‍വാള്‍ ചിത്രത്തില്‍ നായികയാകുമെന്നാണ് വിവരം. കാജല്‍ ഇതുവരെ അജിത്തിന്റെ നായികയായി അഭിനയിച്ചിട്ടില്ല. ഈ മാസം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. തല 57 സിരുതൈ ശിവയാണ് സംവിധാനം ചെയ്യുന്നത്. 2017 ഏപ്രിലില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് തീരുമാനം.

Related posts