സിതാര വീണ്ടും മോഹന്‍ലാലിനൊപ്പം

Sithara190716നടി സിതാര വിണ്ടുമൊരു മോഹന്‍ലാല്‍ചിത്രത്തില്‍ അഭിനയിക്കുന്നു. സിതാര എന്ന് കേള്‍ക്കുമ്പോള്‍ മലയാളികരുടെ മനസിലേക്ക് ആദ്യം എത്തുന്നത് രാജഹംസമേ… എന്ന ഗാനമാണ്. മലയാളത്തില്‍ സജീവമല്ലെങ്കിലും തെലുങ്കിലും തമിഴിലുമൊക്കെ  സിത്താര ഇപ്പോഴും സജീവമാണ്.   തെലുങ്കില്‍ മോഹന്‍ലാലിനൊപ്പമുള്ള ജനത ഗാരേജ് എന്ന ചിത്രത്തിലാണ് സിത്താര അഭിനയിച്ചത്. ചിത്രം റിലീസിന് തയാറെടുക്കുകയാണ്. പതിനേഴ് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിനെ വീണ്ടും കാണുന്നത് എന്ന് സിത്താര പറയുന്നു. ഗുരു എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണത്രെ ലാലിനെ ഏറ്റവും ഒടുവില്‍ കണ്ടത്.

അതിന് ശേഷം ജനത ഗരേജിന്റെ സെറ്റിലെത്തിയപ്പോഴാണ് വീണ്ടും കാണുന്നത്. ചിത്രത്തില്‍ സുരേഷ് ബാബുവിന്റെ ജോഡിയായിട്ടാണ് സിത്താര അഭിനയിക്കുന്നത്. സിത്താര മലയാളത്തില്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത് സിബി മലയില്‍ സംവിധാനം ചെയ്ത സൈഗാള്‍ പാടുകയാണ് എന്ന ചിത്രത്തിലാണ്. നല്ല വേഷങ്ങള്‍ വരാത്തത് കൊണ്ടാണ് മലയാള സിനിമ യില്‍ അഭിനയിക്കാത്തത് എന്ന് സിത്താര പറഞ്ഞു.

Related posts