സിദ്ധാര്‍ഥ ലാമ നായക വേഷത്തിലെത്തുന്ന ഇടവപ്പാതി ഏപ്രില്‍ ആദ്യം തിയറ്ററില്‍

edavapatമുപ്പത്തിയേഴു വര്‍ഷം മുമ്പ് ടിബറ്റില്‍ നിന്ന് അഭയാര്‍ഥികളായി ഇന്ത്യയിലെത്തിയ ടിബറ്റന്‍ ജനതയുടെ കഥ പറയുകയാണ് ‘ഇടവപ്പാതി’ എന്ന ചിത്രത്തിലൂടെ ലെനിന്‍ രാജേന്ദ്രന്‍. മനോരം ക്രിയേഷന്‍സിനുവേണ്ടി  രവിശങ്കര്‍ നിര്‍മിക്കുന്ന ഈ ചിത്രം ഏപ്രില്‍ ആദ്യം തിയറ്ററുകളിലെത്തും. യോദ്ധ’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പ്രധാന വേഷത്തിലെത്തിയ സിദ്ധാര്‍ഥ ലാമയാണ് നായക വേഷം അവതരിപ്പിക്കുന്നത്.  ഉത്തര ഉണ്ണി നായികയായി എത്തുന്നു.  മനീഷാ കൊയ്‌രാള, പ്രകാശ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു.

അന്യദേശത്ത്, വ്യക്തിത്വം പോലുമില്ലാതെ, സ്വന്തം നാടിനെ സ്വപ്നം കണ്ട് ജീവിക്കുന്ന ആയിരക്കണക്കിന് ടിബറ്റുകാര്‍, ഇവരുടെ വിലാപം കാണാന്‍ ആരുമില്ല.  അന്യദേശത്ത് സ്വതന്ത്രരാണെങ്കിലും, ചങ്ങലയ്ക്കിട്ട ജീവിതം നയിക്കുന്ന ഈ ജനതയുടെ ജീവിതം പച്ചയായി ചിത്രീകരിക്കുകയാണ് ‘ഇടവപ്പാതി’ എന്ന ചിത്രം.

‘യോദ്ധ’ എന്ന ചിത്രത്തിനു ശേഷം, 22 വര്‍ഷം കഴിഞ്ഞാണ് സിദ്ധാര്‍ഥ് വീണ്ടും മലയാളത്തി ലെത്തുന്നത്.  ‘യോദ്ധായിലെ ‘അക്കോസേട്ടന്‍’ ആദ്യമായാണ് നായക പരിവേഷത്തില്‍ എത്തുന്നത്.

മനോരം ക്രിയേഷന്‍സിനുവേണ്ടി രവിശങ്കര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും ലെനിന്‍ രാജേന്ദ്രന്‍ നിര്‍വ്വഹിക്കുന്നു.  ഛായാഗ്രഹണം – മധു അമ്പാട്ട്, ഹരി നായര്‍, എഡിറ്റര്‍ – ബി. ലെനിന്‍, സംഗീതം – രമേഷ് നാരായണന്‍, മോഹന്‍ സിത്താര, കല – സുരേഷ് കൊല്ലം, മേക്കപ്പ് – ജയചന്ദ്രന്‍, പട്ടണം റഷീദ്, മനീഷാ കൊയ്‌രാള മലയാളത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്.  എസ്. പി. പ്രകാശ്, ഉത്തര ഉണ്ണി, പ്രശാന്ത് നാരായണന്‍, കെല്ലി ഡോര്‍ഗി (ഹോളിവുഡ് ആക്ടര്‍), ശിവദസ്, ശബ്‌നം, ഗായത്രി എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്നു. രണ്ടുവര്‍ഷത്തെ ശ്രമകരമായ ചിത്രീകരണത്തിനു ശേഷമാണ് ചിത്രം പുര്‍ത്തിയാകുന്നത്.  ഏപ്രില്‍ ആദ്യം ചിത്രം തിയറ്ററില്‍ -അയ്മനം സാജന്‍

Related posts