റിയോ ഡി ഷാനെയ്‌റോ: റിയോ ഒളിമ്പിക്‌സ് ടെന്നീസില്‍ വീണ്ടും അട്ടിമറി. വനിതാ സിഗിംള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസ് തോറ്റു പുറത്തായി. പ്രീക്വാര്‍ട്ടറില്‍ യുക്രെയിന്റെ എലീന സ്വിറ്റോലിനയാണ് മുന്‍ ഒളിമ്പിക് ചാമ്പ്യനായ സെറീനയെ അട്ടിമറിച്ചത്. സ്‌കോര്‍ 6-4, 6-3.ഇതോടെ യുഎസ് താരമായ സെറീനയുടെ മെഡല്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. നേരത്തെ സഹോദരി വീനസ് വില്യംസിനൊപ്പം ഡബിള്‍സിലും സെറീന തോറ്റിരുന്നു. 2012-ലെ ലണ്ടന്‍ ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവാണ് സെറീന.
സെറീന പ്രീക്വാര്‍ട്ടറില്‍ പുറത്ത്
