മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ സെന്റ് ജയിംസ് പള്ളിവികാരി ഫാ. സൈമണ്‍ പീറ്ററിന്റെ കാരുണ്യത്താല്‍ കുടുംബനാഥനു പുതുജീവി തത്തിലേക്കു വഴിതുറന്നു. മണ്ണാര്‍ക്കാട് പഴയ ചെക്ക്പോസ്റ്റ് ടിപ്പുനഗറിലെ മംഗലംതൊണ്ടി മുജീബിനാണ് വൈദികന്റെ സന്മനസു കൊണ്ട് പുതുജീവന്‍ ലഭിച്ചത്.ഇരുവൃക്കകളും തകരാറിലായ മുജീബിന് വൈദികന് ഒരു വൃക്കദാനം ചെയ്തു മാതൃകയായി.. നെല്ലിപ്പുഴ പള്ളിയോടു ചേര്‍ന്നു കഞ്ഞിക്കട നടത്തി ഉപജീവനം നടത്തുന്നയാളാണ് മുജീബ്. വൃക്കകള്‍ തകരാറിലായതിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ നിലയിലായിരുന്നു മുജീബും കുടുംബവും.
ഫെബ്രുവരി 23ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. പുതിയ വൃക്കയുമായി മുജീബ് ജീവിതത്തിലേക്കു പ്രവേശിക്കുകയാണ്. ഇരുവരും ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമത്തിലാണ്. ജാതിമതഭേദമന്യേ പരസ്പര സ്നേഹവും സാഹോദര്യവും വളര്‍ത്തണമെന്നാണ് സൈമണ്‍ അച്ചന്റെ അഭിപ്രായം. വയനാട്ടുകാരനായ സൈമണ്‍ അച്ചന് കല്പറ്റ എമിലി ഫാത്തിമാനഗര്‍ നെടുവിലപറമ്പില് ജോയി- ഫിലോമിന ദമ്പതികളുടെ മകനാണ്. വൈദികന്റെ ഇത്തരത്തിലുള്ള കാരുണ്യപ്രവൃത്തി ഏറെ ശ്രദ്ധേയമാണെന്ന് ഇടവകക്കാരും നാട്ടുകാരും ഒരുപോലെ സമ്മതിക്കുന്നു.