സൊണാലി തിരിച്ചുവരുന്നു

sonali0810ബോളിവുഡില്‍ മികച്ച വേഷങ്ങള്‍ ചെയ്തു പ്രേക്ഷക മനസില്‍ ഇടം നേടിയ താരമായിരുന്നു സൊണാലി ബിന്ദ്ര. വിവാഹശേഷം രംഗം വിട്ട താരം തിരിച്ചു വരവിനൊരുങ്ങു കയാണ്. എന്നാല്‍ അതില്‍ ഒരു കടുത്ത നിബന്ധന മുന്നോട്ടുവയ് ക്കുന്നുണ്ട്- സ്ത്രീ സംവിധായിക വേണം. ബോളിവുഡിലേക്ക് തിരിച്ചെത്തിയാലും സ്ത്രീ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാ ണ് തന്റെ ആഗ്രഹമെന്നും ഫറാ ഖാന്‍, സോയ അക്തര്‍, ഗൗരി ഷിന്‍ഡെ തുടങ്ങിയ കഴിവു ള്ള സ്ത്രീ സംവിധായകരാണ് ബോളിവു ഡിലുള്ളതെന്നും സൊണാലി പറയുന്നു. സര്‍ഫറോഷ്, സഖും, തേരാ മേരാ സാത്ത് രഹേ തുടങ്ങിയ സിനിമകളില്‍ സൊണാലി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു.

Related posts