വാ​ഗ​മ​ണ്ണി​ലെ ല​ഹ​രി​പ്പാ​ർ​ട്ടി​ക്കി​ടെ അ​റ​സ്റ്റി​ലാ​യ​വ​രി​ൽ സിനിമാ താരവും; കൊച്ചിക്കാരിയായ നടി പ്രമുഖ മോഡൽകൂടിയാണ്; “​ആട്രാ ആട്രാ’ എ​ന്ന വാ​ട്സ്ആ​പ് കൂ​ട്ടാ​യ്മ​യി​ലൂ​ടെ​യാണ് ലഹരിപ്പാർട്ടിക്ക് എല്ലാവരും സംഗമിച്ചത്

 

കൊ​ച്ചി: വാ​ഗ​മ​ണ്ണി​ലെ ല​ഹ​രി​പ്പാ​ർ​ട്ടി​ക്കി​ടെ അ​റ​സ്റ്റി​ലാ​യ​വ​രി​ൽ മോ​ഡ​ലും. തൃ​പ്പൂ​ണി​ത്തു​റ​ക്കാ​രി​യാ​യ മോ​ഡ​ൽ ചി​ല സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മാ​താ​പി​താ​ക്ക​ൾ ബം​ഗാ​ളു​കാ​രാ​ണ്. മോ​ഡ​ൽ ജ​നി​ച്ച​തും വ​ള​ർ​ന്ന​തും കൊ​ച്ചി​യി​ൽ. ചി​ല സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ 49 പേ​രെ മാ​താ​പി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി പോ​ലീ​സ് വി​ട്ട​യ​ച്ചു. ഡി​ഐ​ജി നേ​രി​ട്ട് ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​മാ​യി സം​സാ​രി​ച്ചു. ആ​വ​ശ്യ​മെ​ങ്കി​ൽ ഇ​വ​രെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും.

വാ​ഗ​മ​ണ്ണി​ൽ ല​ഹ​രി നി​ശാ​പാ​ർ​ട്ടി സം​ഘ​ടി​പ്പി​ച്ച​ത് അ​റ​സ്റ്റി​ലാ​യ ന​ബീ​ലും സ​ൽ​മാ​നു​മെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്. “​ആട്രാ ആട്രാ’ എ​ന്ന വാ​ട്സ്ആ​പ് കൂ​ട്ടാ​യ്മ​യി​ലൂ​ടെ​യാ​ണ് പാ​ർ​ട്ടി സം​ഘ​ടി​പ്പി​ച്ച​ത്.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ജ​യ​നും തൊ​ടു​പു​ഴ സ്വ​ദേ​ശി അ​ജ്മ​ലും ആ​യി​രു​ന്നു വാ​ട്സ്ആ​പ് കൂ​ട്ടാ​യ്മ​യു​ടെ അ​ഡ്മി​നു​ക​ൾ.മൂ​ന്നു പേ​രു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നാ​ണു വാ​ഗ​മ​ണ്ണി​ൽ പാ​ർ​ട്ടി സം​ഘ​ടി​പ്പി​ച്ച​ത്.

ചെ​ല​വും ഇ​വ​രു​ടെ വ​ക​യാ​യി​രു​ന്നു. കൂ​ട്ടാ​യ്മ​യി​ലു​ള്ള​ത് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള 17 പേ​രാ​ണ്. ല​ഹ​രി മ​രു​ന്നി​ൽ ഭൂ​രി​ഭാ​ഗ​വും എ​ത്തി​ച്ച​തു തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​യ സ​ഹീ​റെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി.

നി​ശാ​പാ​ർ​ട്ടി​ക്ക് എ​ത്തി​ച്ച എ​ൽ​എ​സ്ഡി സ്റ്റാ​ന്പ്, എം​ഡി​എം​എ, ഹെ​റോ​യി​ൻ, ക​ഞ്ചാ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ര​ക ല​ഹ​രി വ​സ്തു​ക്ക​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ലോ​ക്ക​ൽ പോ​ലീ​സി​നെ അ​റി​യി​ക്കാ​തെ ആ​യി​രു​ന്നു ന​ർ​ക്കോ​ട്ടി​ക്ക് സെ​ല്ലി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന.

Related posts

Leave a Comment