ടെന്നസി: യുഎസില്‍ സ്കൂളില്‍ പോകാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കൗമാരക്കാരന് മുത്തശിയെയും സഹോദരിയെയും ആറു വയസുള്ള കുട്ടിയെയും വെടിവച്ചു വീഴ്ത്തി. കഴിഞ്ഞ ചൊവ്വാഴ്ച ടെന്നസിയിലെ നാഷ്വില്ലിയിലായിരുന്നു സംഭവം. രാവിലെ 7.17 നായിരുന്നു വെടിവയ്പ് നടന്നത്.
സ്കൂളില്‍ പോകാന്‍ സമയമായിട്ടും ഉറക്കം ഉണരാതിരുന്ന കൗമാരക്കാരനെ അമ്മയും മുത്തശിയും വന്നുവിളിച്ചു. ഇതില്‍ പ്രകോപിതനായ കൗമാരക്കാരന് തോക്ക് കൈക്കലാക്കി വെടിവയ്ക്കുകയായിരുന്നു. 67 കാരിയായ എര്‍ലിന്‍ ഹില്‍, 12 വയസുള്ള സഹോദരി, മൂത്ത സഹോദരിയുടെ ആറു വയസുള്ള കുട്ടി എന്നിവര്‍ക്കാണ് വെടിയേറ്റത്. അമ്മയ്ക്കു നേരെ കൗമാരക്കാരന് വെടിയുതിര്‍ത്തെങ്കിലും ഇവര്‍ സോഫയ്ക്കടിയില്‍ ഒളിച്ചതിനാല്‍ വെടിയേല്‍ക്കാതെ രക്ഷപെട്ടു.
ആക്രമണത്തിനു ശേഷം കൗമാരക്കാരന് പുറത്തേക്കുപോയി. പിന്നീട് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമത്തിന് ഉപയോഗിച്ച തോക്കും പിടിച്ചെടുത്തു.