സ്തനാര്‍ബുദത്തിനെതിരേ ഇങ്ങനെയും ഒരു ബോധവത്കരണം

spഓസ്‌ട്രേലിയക്കാരിയായ കൈലി ആംസ്‌ട്രോഗ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച വിഷയം. ചിത്രമെന്താണ് അറിഞ്ഞാല്‍ ഒരുപക്ഷെ ചിലരെങ്കിലും അവരെ പരിഹസിക്കും, പക്ഷെ ചിത്രം പോസ്റ്റ് ചെയ്തതിന്റെ പിന്നിലെ ലക്ഷ്യമറിഞ്ഞാല്‍ അവരും ഇവരെ അഭിനന്ദിക്കും തീര്‍ച്ച. കൈലി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് മറ്റൊന്നുമല്ല, അര്‍ബുദം ബാധിച്ച സ്വന്തം സ്തനത്തിന്റെ ചിത്രമാണ്. സ്തനാര്‍ബുദത്തിനെതിരേ ജനങ്ങളെ ബോധവത്കരിക്കാനാണ് കൈലി ആ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കൈലി പോസ്റ്റ് ചെയ്ത ചിത്രത്തില്‍, ഇടത്തേ സ്തനത്തിന് താഴെയായി മൂന്ന് ചെറിയ കുഴികള്‍ ഉണ്ട്.

സ്തനാര്‍ബുദം പ്രത്യക്ഷത്തില്‍ തിരിച്ചറിയാനുള്ള ഏക മാര്‍ഗമാണിതെന്നാണ് കൈലി പോസ്റ്റില്‍പറയുന്നത്. രോഗത്തിലൂടെ തനിക്കും കുടുംബത്തിനും നേരിട്ട വിഷമതകളെക്കുറിച്ചും അവര്‍ ഫേസബു്കകിലൂടെ വിവരിക്കുന്നുണ്ട്. താനിത് ചെയ്യുന്നത് ഓരോ സ്ത്രീയേയും ഇക്കാര്യം ബോധ്യപ്പെട ുത്താനാണെന്നും, രോഗലക്ഷണം കണ്ടെത്തിയാല്‍ ഉടന്‍ ഡോക്ടറെ കാണണമെന്നും നിര്‍ദേശിച്ചുകൊണ്ടാണ്  ഫേസ്ബുക്ക് പോസ്റ്റ് അവര്‍ അവസാനിപ്പിക്കുന്നത്.
നഗ്നത പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ ചിത്രം ഫേസ്ബുക്കില്‍ നിന്ന് മാറ്റുമെന്ന് കമ്പനി അധികൃതര്‍ കൈലിയോട് പറഞ്ഞുവെങ്കിലും പിന്നീട് ചിത്രത്തിന്റെ പിന്നിലെ ലക്ഷ്യം മനസിലാക്കിയ അധികൃതര്‍ ചിത്രം മാറ്റില്ലെന്ന് കൈലിയെ അറിയിച്ചു.

സോഷ്യല്‍ മീഡിയയിലൂടെ അനവശ്യപോസ്റ്റുകള്‍ നടത്തുന്നവര്‍ക്ക് കൈലിയെ പോലുള്ളവരെ കണ്ടു പഠിക്കേണ്ടതാണ്, സോഷ്യല്‍മീഡിയ സമൂഹത്തിന്റെ നന്മയക്കായി എങ്ങനെ ഉപയോഗിക്കാം എന്ന കാര്യത്തില്‍…

Related posts