
സ്ത്രീകളെ ബഹുമാനിച്ചിരുന്ന നാട്ടില്‍ ഇന്ന് സ്ത്രീകള്‍ക്ക് ദുരിതപര്‍വം താങ്ങേണ്ടുന്ന അവസ്ഥയാണ്. എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ വിലക്കയറ്റം തടയുന്നതിനുളള കര്‍മപദ്ധതികള്‍ ആവിഷ്കരിക്കും. ക്ഷേമപെന്‍ഷനുകള്‍ ഇല്ലാതാക്കിയ സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരെന്നും വൈക്കം വിശ്വന് അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ ചവറ നിയോജക മണ്ഡലം കമ്മിറ്റി ചെയര്മാന് ഐ. ഷിഹാബ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. മനോഹരന്,എം. എച്ച് ഷാരിയര്‍, ഇ. കാസിം, പി. ബി. രാജു ഫ്രാന്‍സിസ് നെറ്റോ, അനില്‍ പുത്തേഴം, ആര്. രവീന്ദ്രന്,മോഹന്‍ എന്നിവനര്‍ പ്രസംഗിച്ചു.