സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്ക്

pkd-accidentആലത്തൂര്‍: കുനിശ്ശേരിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആലത്തൂര്‍ ക്രസന്റ് ആശുപത്രിയില്‍ പ്രവേശി പ്പിച്ചു.ഇന്നലെകുനിശേരിപോസ്‌റ്റോഫീസിനടുത്തുള്ള വളവിലാണ്  അപക ടം നടന്നത്. കൊഴിഞ്ഞാംപാറയില്‍ നിന്നും തൃശൂരിലേക്ക് പോകുകയായിരുന്ന പണിക്കാശ്ശേരി ബസും തിരുവില്വാമലയില്‍ നിന്നും പാലക്കാട്ടേക്ക് പോകുകയായിരുന്ന അമൃതാജ്ഞലി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.ഗുരുതരമായി പരിക്കേറ്റ എരിമയൂര്‍ അയ്യപ്പന്‍കുന്ന് വിശാലാക്ഷി (60) യെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുനിശേരി കുമ്പളക്കാട് ചാമി (60) ,കുനിശേരി കരിപ്പന്‍കാട് കൃഷ്ണദാസ് (16) ,കോട്ടായി പ്ലാപ്പൊറ്റ ശശികല (40),കുനിശേരി അംബിക (49) ,കുനിശേരി അഖില (15) ,കുനിശേരി രുഗ്മിണി (43, കണ്ടക്ടര്‍ തരൂര്‍ നെല്ലു കുത്താംകുളം വിനു (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Related posts