ഹൃത്വിക് റോഷന്‍ സംവിധായകനാകുന്നു?

സത്യം ഉടന്‍ പുറത്തുവരുംബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷന്‍ സംവിധാ നത്തിലേക്കു തിരിയുന്നതായി റിപ്പോര്‍ട്ടുകള്‍. സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന  പുതിയ ചിത്രം കാബിലിനു ശേഷം ഹൃത്വിക്ക് സംവിധാന മേഖലയിലേക്ക് തിരിയുമെ ന്നാണ് വാര്‍ത്തകള്‍.

സിനിമാ സംവിധാനത്തില്‍ ഹൃത്വിക്കിന് മുമ്പും താത്പ ര്യമുണ്ടായിരുന്നെന്നും കഹോ നാ പ്യാര്‍ ഹേ പോലുള്ള ചിത്രങ്ങളില്‍ തന്നെ സഹായിച്ചിട്ടുണ്ടെന്നും ഹൃത്വിക്കിന്റെ അച്ഛന്‍ രാകേഷ് റോഷന്‍ വ്യക്തമാക്കി.  മറ്റു പ്രശസ്ത സംവിധായകര്‍ക്കൊപ്പവും ഹൃത്വിക് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഹൃത്വിക് ഉടന്‍ ഒരു ചിത്രം സംവിധാനം ചെയ്യുമെന്നും അച്ഛന്‍ രാകേഷ് റോഷന്‍ വ്യക്തമാക്കിയതായാണ് വാര്‍ത്തകള്‍. ഹൃത്വിക് ഒടുവില്‍ അഭിനിയിച്ച ചിത്രം മോഹന്‍ജൊദാരോ ബോക്‌സ് ഓഫീസ് പരാജയമാ യിരുന്നു. പുതിയ ചിത്രം കാബില്‍ അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും.

Related posts