പീ​ഡ​ന​പ്പ​രാ​തി​യി​ൽ‌ പോ​ലീ​സ് ന​ട​പ​ടി എ​ടു​ത്തി​ല്ല; യു​വ​തി ജീ​വ​നൊ​ടു​ക്കി; സംഭവത്തെക്കുറിച്ച് പോലീസിന്‍റെ വിശദീകരണം ഇങ്ങനെ…

ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ൽ പീ​ഡ​ന​പ്പ​രാ​തി​യി​ൽ‌ പോ​ലീ​സ് ന​ട​പ​ടി എ​ടു​ക്കാ​ത്ത​തി​ൽ മ​നം​നൊ​ന്ത് യു​വ​തി ജീ​വ​നൊ​ടു​ക്കി. യ​മു​നാ​ന​ഗ​റി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. വി​ഷം ഉ​ള്ളി​ച്ചെ​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

12 ദി​വ​സം മു​മ്പാ​ണ് യു​വ​തി പ​രാ​തി ന​ൽ​കി​യ​ത്. ഇ​തി​ന്‍റെ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ യു​വ​തി​യും കു​ടും​ബ​വും തി​ങ്ക​ളാ​ഴ്ച പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് അ​റി​യു​ന്ന​ത്. മ​ട​ങ്ങി വീ​ട്ടി​ലെ​ത്തി​യ യു​വ​തി വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ പോ​ലീ​സ് പ​റ​യു​ന്ന​ത്: യു​വ​തി മൂ​ന്നു മാ​സം മു​മ്പ് ഒ​രു യു​വാ​വി​നൊ​പ്പം ഒ​ളി​ച്ചോ​ടി​യി​രു​ന്നു. ത​ന്‍റെ സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​ര​മാ​ണ് യു​വാ​വി​നൊ​പ്പം പോ​യ​തെ​ന്ന് യു​വ​തി കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു ശേ​ഷം പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​മാ​ണ് യു​വാ​വി​നെ​തി​രെ പീ​ഡ​ന പ​രാ​തി ന​ൽ​കി​യ​തെ​ന്നും യ​മു​നാ​ന​ഗ​ർ ഡ​വൈ​എ​സ്പി സു​ഭാ​ഷ് ച​ന്ദ് പ​റ​ഞ്ഞു.

Related posts