അംഗീകൃത മണല്‍ കടവുകള്‍ അടച്ചുപൂട്ടിയതോടെ തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയില്‍

klm-kadavuപത്തനാപുരം: കിഴക്കന്‍ മേഖലയിലെ മണല്‍ വാരല്‍ കടവുകള്‍ പരിസ്ഥിതിയുടെ പേര്പറഞ്ഞ് അടച്ചുപൂട്ടിയതോടെ പട്ടിണിയിലായത് നിരവധി കുടുംബങ്ങള്‍. പത്തനാപുരം, പിറവന്തൂര്‍, പട്ടാഴി, തലവൂര്‍പഞ്ചായത്തുകളില്‍ മാത്രം നൂറുകണക്കിന്കുടുംബങ്ങളാണ് മണല്‍ വാരലിനെ ആശ്രയിച്ചു കഴിഞ്ഞിരുന്നത്. നാലുപഞ്ചായത്തുകളിലായുളള പിടവൂര്‍ പുളിവിള, ആദംകോട്, കുറ്റിമൂട്ടില്‍ കടവ്, അന്തമണ്‍, ആറാട്ടുപുഴ, തര്യന്‍തോപ്പ്, കമുകുംചേരി, തോണിക്കടവ്, എലിക്കാട്ടൂര്‍, പട്ടാഴി എന്നീ അംഗീകൃത കടവുകളില്‍ സ്ത്രീ തൊഴിലാളികളടക്കംനൂറുകണക്കിന് തൊഴിലാളികളാണ് മണല്‍വാരല്‍ തൊഴിലെടുത്ത്  കുടുംബം പോറ്റിയിരുന്നത്.

ജലാശയങ്ങളുടെ തകര്‍ച്ചയുടെ പേരില്‍ മണല്‍വാരല്‍ നിരോധിച്ചതോടെ വല്ലപ്പോഴും ലഭിക്കുന്ന കെട്ടിട നിര്‍മ്മാണ തൊഴിലും മറ്റുമാണ് ഇപ്പോള്‍ ഇവരുടെ ഏക ആശ്രയം . അംഗീകരിച്ച തൊഴില്‍ കാര്‍ഡ്, ക്ഷേമനിധി, ഉത്സവബത്ത ഇതെല്ലാം   ലഭ്യമായിരുന്ന തൊഴിലാളികള്‍ക്ക് ഇന്ന് ഇതൊന്നും ലഭിക്കുന്നില്ല. മണല്‍വാരുന്നതിനുംഎത്തിക്കുന്നതിനായി ലക്ഷങ്ങള്‍വിലവരുന്ന വള്ളങ്ങളും ലോറികളും മണല്‍കടവുകളിലുംവീട്ടുമുറ്റങ്ങളിലുമായി നശിച്ച നിലയിലാണ്.

മണല്‍വാരല്‍ ഉണ്ടായിരുന്നപ്പോള്‍ലക്ഷക്ക ണക്കിന്‌രൂപയുടെവരുമാനമാണ്പഞ്ചായത്തു കള്‍ക്ക്‌ലഭ്യമായിരുന്നത്. അംഗീക്യതമണല്‍ വാരല്‍തൊഴിലാളികള്‍ക്ക്ഭീഷണ ിയായി അനധികൃതമണല്‍മാഫിയകടവുകള്‍കൈയടക്കിയതോടെയാണ്കടവുകള്‍അടച്ചുപൂട്ടലില്‍ എത്തിയത്.
കൂടാതെ കെട്ടിട നിര്‍മ്മാണ മേഖല മണലിനു പകരം പാറപ്പൊടിയും, എംസാന്‍റും കൈയടക്കിയതോടെ ആവശ്യക്കാരും കുറഞ്ഞു. തെന്മലഡാമിന്റെജലസംഭരണിയിലും അച്ചന്‍കോവിലാറിന്റെ വനമേഖലയിലുംലോഡുകണക്കിനു മണ്ണാണ് ഉള്ളത്.

ഇവിടെ നിന്നും പരിസ്ഥിതിക്ക് ദോഷം വരാത്ത വിധം മണല്‍ വാരാവുന്നതാണ്.  മണല്‍ വാരല്‍ നിലച്ചതോടെ തൊഴില്‍ നഷ്ടമായവര്‍ക്ക് ഇതിലൂടെ തൊഴില്‍ നല്‍കാനും കഴിയും. മുന്‍പ് കെ .ബി ഗണേഷ്കുമാര്‍ വനം മന്ത്രിയായിരുന്നപ്പോള്‍ വനമേഖലയില്‍ നിന്നും മണല്‍ വാരുന്നതിനു അനുമതി നല്‍കിയിരുന്നു.എന്നാല്‍ ആ പദ്ധതിയും നടപ്പിലായില്ല. കിഴക്കന്‍ മേഖലക്ക് പുതിയ വനംവകുപ്പ് മന്ത്രിയെലഭിച്ചതിലൂടെകുളത്തുപ്പുഴയിലും, അച്ചന്‍കോവിലിലും മണല്‍കലവറകള്‍ തുറക്കുമെന്നും തൊഴില്‍ലഭ്യമാകുമെന്ന പ്രതീക്ഷയിലുമാണ് നൂറു കണക്കിന് തൊഴിലാളി കുടുംബങ്ങള്‍.

Related posts