അഖിലേന്ത്യാ പ്രിസണ്‍ ഡ്യൂട്ടി മീറ്റില്‍ ക്വിസ് മത്സരത്തില്‍ കേരളത്തിന് സ്വര്‍ണം

KNR-KISSകണ്ണൂര്‍: ഹൈദരാബാദില്‍ നടന്ന അഞ്ചാമത് അഖിലേന്ത്യാ പ്രിസണ്‍ ഡ്യൂട്ടി മീറ്റില്‍ ക്വിസ് മത്സരത്തില്‍ കേരളത്തിന് സ്വര്‍ണമെഡല്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ വെല്‍ഫെയര്‍ ഓഫീസര്‍ കെ.വി. മുകേഷ്, എറണാകുളം ജില്ലാ ജയിലിലെ ഡപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ ഏലിയാസ് വര്‍ഗീസ് എന്നിവരടങ്ങിയ ടീമിനാണ് ഒന്നാംസ്ഥാനം ലഭിച്ചത്. രാജ്യത്തെ 21 ടീമുകള്‍ മാറ്റുരച്ച മത്സരത്തിലാണ് മുകേഷിന്റെ നേതൃത്വത്തിലുള്ള ടീം സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയത്.  കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് അഖിലേന്ത്യാ പ്രിസണ്‍ ഡ്യൂട്ടി മീറ്റില്‍ കേരളത്തിന് ഒരു സ്വര്‍ണമെഡല്‍ ലഭിക്കുന്നത്.

ഹൈജംപില്‍ കോഴിക്കോട് ജില്ലാ ജയിലിലെ അസി. പ്രിസണ്‍ ഓഫീസര്‍ വി.സി. ജാഫറിന് വെങ്കലമെഡലും ലഭിച്ചു.ഇന്ത്യയിലെ വിവിധ ജയിലുകളില്‍നിന്നായി വനിതാ ജീവനക്കാരടക്കം 1200 ഓളം ജയില്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ 16 മുതല്‍ 18 വരെ നടന്ന മീറ്റില്‍ പങ്കെടുത്തു.    തെലുങ്കാന ഡിജിപി വിനയ് കുമാര്‍ സിംഗില്‍നിന്നും സ്വര്‍ണമെഡല്‍ ഏറ്റുവാങ്ങിയ കെ.വി. മുകേഷിന് ഇന്ന് ഉച്ചയ്ക്ക് 12ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സ്വീകരണം നല്‍കും.

Related posts