അച്ഛനറിയുമോ അച്ഛന്റെ ആംബുലന്‍സ് എടുത്ത കാര്യം! അച്ഛന്റെ ആംബുലന്‍സ് മോഷ്ടിച്ച് കൗമാരക്കാരന്റെ ഉല്ലാസയാത്ര; വാഹനം പായിച്ചത് അമിതവേഗത്തില്‍; ഒടുവില്‍…

Ambulanceഅഹമ്മദാബാദ്: ഉല്ലാസയാത്രയ്ക്കായി അച്ഛന്റെ ആംബുലന്‍സ് മോഷ്ടിച്ച കുട്ടികള്‍ യാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ടു. പതിനാറുകാരനും രണ്്ടു സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ട് ബൈക്കിലും വഴിയാത്രക്കാരിയെയും ഇടിക്കുകയായിരുന്നു. തുടര്‍ന്ന് വഴിവക്കിലെ സൂചനാ ബോര്‍ഡില്‍ വാഹനമിടിച്ചുനിന്നു. അമിതവേഗത്തിലാണ് ആംബുലന്‍സ് പായിച്ചത്. അഹമ്മദാബാദിലെ ബാപുന്‍നഗറിലാണ് സംഭവം.

അമിതവേഗത്തെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ആദ്യം വൃദ്ധയെ ഇടിച്ചുതെറിപ്പിച്ചു. പിന്നാലെ ബൈക്ക് യാത്രക്കാരനിലും ഇടിച്ചു. വാഹനം സൂചനാബോര്‍ഡില്‍ ഇടിച്ചുനിന്നതിനെ തുടര്‍ന്ന് കുട്ടികള്‍ വാഹനത്തില്‍നിന്ന് ഇറങ്ങി ഓടി. പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടമുണ്്ടാക്കിയ വാഹനത്തില്‍ കുട്ടികളാണ് സഞ്ചരിച്ചിരുന്നത് എന്ന ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്്ട്.

സഞ്ജയ് ചൗഹാന്‍ എന്ന സ്വകാര്യ ആംബുലന്‍സ് ഡ്രൈവറുടെ വാഹനമാണ് മകനും സുഹൃത്തുക്കളും ചേര്‍ന്ന് അപകടത്തില്‍പ്പെടുത്തിയത്. അപകടദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്്ട്. പോലീസ് കേസെടുത്തു.

Related posts