കടലിലെ സിംഹം കരയിലെത്തി ട്രാഫിക് ബ്ലോക്കുണ്ടാക്കി! ഒടുവില്‍ പോലീസെത്തി നിയമം കൈയ്യിലെടുത്ത ചാര്‍ലിയെ പൊക്കി, കോബര്‍ഗില്‍ സംഭവിച്ചത് രസകരമായ കാര്യങ്ങള്‍

BBwoJWSകരയിലെ സിംഹത്തിനെത്തന്നെ മെരുക്കാന്‍ പാടാണ് പിന്നല്ലേ കടലിലെ സിംഹം. ജര്‍മനിയിലെ കോബര്‍ഗ് എന്ന സ്ഥലത്താണ് കടല്‍സിംഹം ട്രാഫിക് ബ്ലോക്കുണ്ടാക്കിയത്. ചാര്‍ലി എന്നാണിവന്റെ പേര് അടുത്തുള്ള മൃഗശാലയില്‍ നിന്നും രക്ഷപ്പെട്ടാണ് ഇവന്‍ റോഡിലെത്തുന്നത്. അവസാനം പോലീസെത്തിയാണ് ഇവനെ കൊണ്ടുപോയത്. മൃഗശാല അധികൃതര്‍ ഇവന് രാവിലെ തിന്നാനുള്ള മീന്‍ കൊണ്ടുവരാന്‍ പോയ നേരം നോക്കിയാണ് ഇവന്‍ പുറത്തുചാടിയത്.

കരയിലെ സിംഹത്തിന്റെ കഴിവുകളൊന്നുമില്ലാത്തതിനാല്‍ റോഡ് മുറിച്ചുകടക്കാന്‍ ഇവന്‍ കഷായിച്ചു. അങ്ങനെ റോഡിന്റെ പകുതിയെത്തിയപ്പോഴേക്കും പോലീസും വന്നു. ക്ഷീണിതനായ സിംഹത്തെ പോലീസ് പൊക്കുകയും ചെയ്തു. അന്നേരം തന്നെ മൃഗശാലയില്‍ വിവരമറിയിച്ചു. ഒടുവില്‍ മൃഗശാലയിലെ ജീവനക്കാരനെത്തി ചാര്‍ലിയെ രായ്ക്കുരാമാനം അവിടെനിന്നു കൊണ്ടുപോയി. കടല്‍സിംഹങ്ങള്‍ ഈ വര്‍ഷം ഇതാദ്യമായല്ല മനുഷ്യവാസ മേഖലയില്‍ എത്തുന്നത്.

ഫെബ്രുവരിയില്‍ അമേരിക്കയിലെ സാന്‍ ഡിയാഗോയിലെ മീന്‍വിഭവങ്ങള്‍ക്ക് പേരുകേട്ട ഒരു ഭക്ഷണശാലയില്‍ ഒരു കടല്‍സിംഹം അതിക്രമിച്ചു കയറിയിരുന്നു. അന്ന് ആ ഹോട്ടലിലെ എക്‌സിക്യൂട്ടീവ് ഷെഫായ ബെര്‍നാഡ് ഗില്ലസ് അതിന്റെ ഫോട്ടോയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അല്‍പം നേരത്ത പ്രഭാതഭക്ഷണം കഴിക്കാമെന്ന ഉദ്ദേശത്തോടെയായിരിക്കണം കക്ഷി ഭക്ഷണശാലയിലെത്തിതെന്നു കമന്റും ചെയ്തു. അന്നെന്തായാലും ആ കടല്‍സിംഹത്തിന് വയറുനിറയെ മീന്‍ കഴിക്കാന്‍ പറ്റി. എന്നാല്‍ ചാര്‍ലിക്ക് ആ ഭാഗ്യമുണ്ടായില്ല. നടുറോഡില്‍ കൂടി ഇഴഞ്ഞു നീങ്ങിയ കക്ഷിയുടെ ശരീരം ഉരഞ്ഞുപൊട്ടിയതു മാത്രം മിച്ചം. ഈ യാത്രയുടെ ക്ഷീണം തീരാന്‍ കുറേനാള്‍ പിടിക്കുമെന്നതിനാല്‍ ഇവന്‍ ഉടനൊന്നും പുറത്തുചാടാന്‍ ശ്രമിക്കില്ലെന്നതു തീര്‍ച്ച…

Related posts