ആലപ്പുഴ: മത്സ്യത്തൊഴിലാളികളുടെ ഉപരോധത്തില്‍ പങ്കെടുക്കാന്‍ എത്തിയ കാണാതായ ആന്റണിയുടെ മക്കള്‍ ആദിഷും എബിനും കണ്ടുനിന്നവരുടെ കരളലയിപ്പിച്ചു. ഒപ്പം ആന്റണിയുടെ അനുജന്‍ പൊടിയനും(43) മറ്റുബന്ധുക്കളും ഉപരോധത്തില്‍ പങ്കെടുത്തു. സ്വകാര്യകോളജില്‍ പ്ലസ്ടുവിനു പഠിക്കുന്ന എബിന്‍ ആന്റണി(16) പിതാവിനെ കാണാതായതിനെ തുടര്‍ന്നു കുഴഞ്ഞുവീണതിനെ തുടര്‍ന്നു ഇന്നലെ തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അവിടെനിന്നുമാണ് ഉപരോധത്തിനായി എത്തിയത്. റോഡില്‍ കരയുന്ന കണ്ണുകളോടെ കുട്ടികളടക്കമുള്ള സ്ത്രീകളുടെ കൂടെ ഇരുന്ന ആന്റണിയുടെ മൂത്തമകന്‍ ആദിഷ് ആന്റണി(19)യും കരളലയിപ്പിക്കുന്ന കാഴ്ചയായിരുന്നു.മത്സ്യബന്ധനത്തിനിടെ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടുകിട്ടാഞ്ഞതിനെ തുടര്‍ന്നു ഇന്നലെ വൈകുന്നേരം തീരദേശവാസികള്‍ ദേശീയപാത ഉപരോധിച്ചപ്പോഴാണ് നിറകണ്ണുക ളോ ടെ സമരത്തില്‍ പങ്കെടുത്ത ആന്റണിയുടെ മക്കള്‍ കണ്ണീര്‍ക്കാ ഴ്ചയായത്.
ദേശീയപാതയിലെ തുമ്പോളിയില്‍ ഇന്നലെ വൈകുന്നേരം 4.30ഓടെ ആരംഭിച്ച ഉപരോധം രണ്ടുമണിക്കൂറോളം നീണ്ടുനിന്നു. തുടര്‍ന്ന് കൊച്ചിയില്‍നിന്നും നേവിയുടെ ഹെലികോപ്റ്റര്‍ എത്തി കടലില്‍ തിരച്ചില്‍ പുനരാരംഭിച്ചതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. ഉപരോധത്തെ തുടര്‍ന്നു ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു.