കൊണ്ടോട്ടി: തെരഞ്ഞെടുപ്പ് വരെ രാഷ്ട്രീയം, അതിനു ശേഷം നാടിന്റെ നന്മയും വികസനവും എന്നത് മാത്രമാണ് യുഡിഎഫിന്റെ നയമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മന്‍ പറഞ്ഞു. പുളിക്കല്‍ പഞ്ചായത്ത് യുഡിവൈഎഫ് കമ്മിറ്റി നടത്തിയ യുവജന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവാക്കളുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകാന്‍ യുഡിഎഫിന്റെ ഭരണം തുടരണം. അതിനായി യുവാക്കള്‍ തന്നെ മുന്നിട്ടിറങ്ങുന്ന കാഴ്ചയാണ് നാടൊട്ടുക്കും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. പിറന്നുവീഴുന്ന കുഞ്ഞ് മുതല്‍ വയോധികര്‍വരെ യുഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണമാണ് ആഗ്രഹിക്കുന്നത്. അത്രകണ്ട് സഹായങ്ങളാണ് സര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
പൊതുയോഗം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സമാധാനത്തിന് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സി.പി.സതീഷ് അധ്യക്ഷത വഹിച്ചു. പി.പി.മൂസ്സ, ദേവന്‍ ഒളവട്ടൂര്‍, സ്ഥാനാര്‍ഥി ടി.വി.ഇബ്രാഹിം, പി.മോയുട്ടി മൗലവി, അഷ്‌റഫ് മടന്‍, പി.എന്‍. നബീല്‍, അഡ്വ.യു.എ. ലത്തീഫ്, അഡ്വ.ഷാഹുല്‍ ഹമീദ്, ചീരങ്ങന്‍ മുഹമ്മദ് മാസ്റ്റര്‍, ടി.വനജ ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.