അഞ്ചാലുംമൂട്ടില്‍ ആരോഗ്യ വകുപ്പ് ബോധവത്കരണം നടത്തി

klm-bodavalkaranamഅഞ്ചാലുംമൂട്: ലോക  മഞ്ഞപ്പിത്തരോഗ ദിനത്തില്‍ രോഗങ്ങള്‍  ഉണ്ടാകാതിരിക്കാന്‍  ആരോഗ്യ വകുപ്പ്  അഞ്ചാലുംമൂട്ടില്‍ നടത്തിയ  ബോധവത്ക്കരണ പരിപാടി ശ്രദ്ധേയമായി. തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം ഉദ്യോഗസ്ഥരാണ്  അഞ്ചാലുംമൂട് കവലയില്‍  വ്യത്യസ്ഥമായ ബോധവത്ക്കരണ ചടങ്ങ് സംഘടിപ്പിച്ചത്. ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ചു  വെള്ളം ശുദ്ധീകരിക്കുന്ന രീതി  ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

പ്ലാസ്റ്റിക് തൊട്ടിയില്‍ ആവശ്യത്തിനുള്ള  നല്ല ബ്ലീച്ചിംഗ് പൗഡര്‍ ഇട്ട്  കുഴമ്പ് രൂപത്തിലാക്കുകയും തുടര്‍ന്ന് കൂടുതല്‍ വെള്ളം ഉപയോഗിച്ച് കലക്കിയ ശേഷം തെളിഞ്ഞു വരുന്ന വെള്ളമാണ് കിണര്‍ വെള്ളവുമായി യോജിപ്പിക്കേണ്ടതെന്നു ഉദ്യോഗസ്ഥര്‍ തത്സമയ പ്രദര്‍ശനത്തിലൂടെ വിശദീകരിച്ചു. മഞ്ഞപ്പിത്തം എ രോഗം ഇല്ലാതാക്കാന്‍ ആശാപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ചേര്‍ന്ന്  ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ചു നൂറു കണക്കിന് ലീടുകളിലെ കിണര്‍ വെള്ളം മാസം തോറും  ശുദ്ധീകരിക്കുന്നുണ്ടെന്നു ചടങ്ങിന് നേതൃത്വം നല്‍കിയ  സാമൂഹികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ആര്‍. ബാലഗോപാല്‍ പറഞ്ഞു.

ബോധവത്ക്കരണ പരിപാടിയില്‍ പങ്കെടുത്ത നൂറോളം പേര്‍ക്ക് സൗജന്യമായി ബ്ലീച്ചിംഗ് പൗഡര്‍ വിതരണം ചെയ്തു. പോസ്റ്റര്‍ പ്രദര്‍ശനം, ലഘുലേഖ വിതരണം, സ്കൂള്‍ കിണറുകളിലെ വെള്ളം ശുദ്ധീകരിക്കല്‍ തുടങ്ങിയവ നടന്നു. ജൂനിയര്‍ എച്ച്.ഐ. മെഴ്‌സിലിന്‍ കഌസെടുത്തു. പി.എച്ച്. എന്‍. മേബിള്‍,  എ. രാജേഷ്, വിജീഷ്, പ്രതിഭ, സീജ, പി.ആര്‍.ഒ. ബ്ലെസി, ശ്രീകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

രോഗങ്ങള്‍ ഉണ്ടാകാതിരിക്കാനായി വീടുകള്‍, ഹോട്ടലുകള്‍,മറ്റുസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ വെള്ളം ബ്ലീച്ചിംഗ്പൗഡര്‍ഉപയോഗിച്ച്അതതുസമയങ്ങളില്‍ ശുദ്ധീകരിക്കണമെന്നും കുടിക്കാനായി  തിളപ്പിച്ചാറ്റിയ ജലം ഉപയോഗിക്കണമെന്നും മെഡിക്കല്‍ ഓഫീസര്‍ ഡോ. സീമശിവാനന്ദ് പറഞ്ഞു.

Related posts