കാഞ്ഞിരപ്പള്ളി: അഞ്ചുരൂപയെചൊല്ലിയുള്ള തര്‍ക്കവും സംഘര്‍ഷവും ഹൃദുരോഗിയായ 78 വയസ്സുകാരന്റെ മരണത്തില്‍ കലാശിച്ചത് മണ്ണാര്‍ക്കയം ഗ്രാമത്തെ ഒന്നടങ്കം ദുഖത്തിലാഴ്ത്തി. ശനിയാഴ് വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. 12 രൂപവിലയുള്ള ഉപ്പിന് 17 രൂപവാങ്ങിയെന്ന കാരണവും അതു തിരികെ നല്‍കിയപ്പോള്‍ അസഭ്യം പറഞ്ഞുവെന്നതാണ് സംഭവങ്ങള്‍ക്കു തുടക്കം. നാലുവീടുകള്‍ക്ക് അപ്പുറം താമസിക്കുന്ന അയല്‍വാസികള്‍ തമ്മിലുണ്ടായ നിസ്സാരതര്‍ക്കം കുന്നത്ത്‌സുകുമാരന്റെ മരണവും നാട്ടുകാരെ ആശങ്കയിലാഴ്ത്തി.
ഈ രണ്ടുകുടുംബങ്ങളും തമ്മില്‍ നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ ഒരാളുടെ കൊലപാതകത്തിലേക്ക് നയിക്കുമെന്ന് ആരും കരുതിയിരുന്നില്ല. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങെ സുകുമാരന്റെ അയല്‍വാസിയായ അജിവീടിനോട് ചേര്‍ന്ന് നടത്തുന്ന കടയില്‍ നിന്ന് സുകുമാരന്റെ കൊച്ചുമകന്‍ ഉപ്പുവാങ്ങി. എന്നാല്‍ ഉപ്പിന് അഞ്ചുരൂപ കൂടുതല്‍ ഈടാക്കിയെന്ന് ആരോപിച്ച് ഉപ്പ് തിരികെ കടയില്‍ എത്തിച്ചെങ്കിലും തിരിച്ചെടുക്കാന്‍ അജിയുടെ ഭാര്യ കൂട്ടാക്കിയില്ല.
തുടര്‍ന്ന് സുകുമാരന്റെ മകന്‍ ഷിബു കടയിലെത്തി ഉപ്പ് നല്‍കി പണം തിരികെ വാങ്ങി. ഇതു ചോദ്യം ചെയ്യാന്‍ അജിയും ഭാര്യയും മക്കളും സുകുമാരന്റെ വീട്ടില്‍ എത്തി. ഇതിനിടെ സുകുമാരന്റെ ഭാര്യ കല്ല്യാണിയെ തള്ളുന്നതുകണ്ട് സുകുമാരനും ഇടപെട്ടു. നാലുപേരും ചേര്‍ന്ന് സുകുമാരനെ വിറകുമുട്ടികൊണ്ട് തലക്കടിച്ചു പരുക്കേല്‍പ്പിച്ചു. അടിയുടെ അഘാതത്തില്‍ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുള്ള സുകുമാരന് ഹൃദയാഘാതം ഉണ്ടാകുകയം മരണം സംഭവിക്കുകയുമായിരുന്നെന്ന് പോലീസ് പറയുന്നു.
സംഭവശേഷം രക്ഷപെടാന്‍ ശ്രമിച്ച അജിയുടെ മൂത്തമകനെ പമ്പാവാലിയില്‍ നിന്ന് പോലീസ് അറസ്റ്റുചെയ്തു. ഒളുവില്‍പോയ ഇളയമകന്‍ അന്തു ഇന്നലെ പോലീസില്‍ കീഴടങ്ങി. പോസ്റ്റുമാര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അജി(51) സീമ(44) അജയ്(21) അനന്തു(20) എന്നിവരെ വീടുകയറി ആക്രമിച്ചതിനും കൊലപാതകം എന്നികുറ്റങ്ങള്‍ ചുമത്തി റിമാന്‍ഡ് ചെയ്്തു.